പേളി-മാണി ശ്രീനിഷ് വിവാഹാഘോഷങ്ങളാണ് കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. ക്രിസ്ത്യന്‍-ഹിന്ദു ആചാരങ്ങള്‍ പ്രകാരം നടന്ന വിവാഹച്ചടങ്ങുകളുടെയും വിവാഹ സത്കാരത്തിന്റെയും വീഡിയോയും ചിത്രങ്ങളുമെല്ലാം വൈറലായിരുന്നു. 

ഇതിന് പിന്നാലെ ശ്രീനിഷ് പങ്കുവച്ച പുതുപെണ്ണിന്റെ വീഡിയോയും വൈറലാവുകയാണ്. ശ്രീനിഷിന്റെ നാടായ പാലക്കാട് ശ്രീകൃഷ്ണപുരത്ത് നാട്ടിന്‍പുറത്തെ നന്മകള്‍ ആസ്വദിക്കുന്ന പേളിയുടെ വീഡിയോ ആണ് ശ്രീനിഷ് പങ്കുവച്ചിരിക്കുന്നത്.. നാട്ടിലെ പറമ്പില്‍ പുല്ലു ചെത്തിയും വീട്ടില്‍ കുട്ടികളുടെ കൂടെ കാരംസ് കളിച്ചും ചെണ്ട കൊട്ടാന്‍ പഠിച്ചും അമ്പലത്തില്‍ കുഞ്ഞിന്റെ ചോറൂണിന് പങ്കെടുത്തും നാട്ടിന്‍പുറത്തെ ജീവിതം ആസ്വദിക്കുകയാണ് പേളി. 

മെയ് അഞ്ചിനാണ് ചൊവ്വര പള്ളിയില്‍ വച്ച് ക്രിസ്ത്യന്‍ ആചാരപ്രകാരം ഇരുവരും വിവാഹിതരായത്. തുടര്‍ന്ന് മെയ് 8-ന് പാലക്കാട് ശ്രീനിഷിന്റെ നാട്ടിലെ ഓഡിറ്റോറിയത്തില്‍ വച്ച് ഹിന്ദു ആചാരപ്രകാരവും വിവാഹച്ചടങ്ങുകള്‍ നടന്നു. 

മലയാളം റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ സെറ്റില്‍ വച്ചാണ് പേളിയും ശ്രീനിഷും പ്രണയത്തിലാകുന്നത്. ഇരുവരുടെയും പ്രണയം കളിയുടെ ഭാഗമാണെന്ന് ആരോപിച്ചവര്‍ക്ക് മുന്നില്‍ തങ്ങള്‍ ശരിക്കും പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി ഇരുവരും രംഗത്തുവന്നു. ഷോ അവസാനിച്ച് ഏറെ വൈകാതെ തന്നെ ഇരുവരുടെയും വിവാഹ നിശ്ചയവും നടന്നു.  

വീഡിയോ കാണാം

Content Highlights : Pearle Maaney Srinish Wedding instagram pictures and videos Pearlish Wedding