നടിയും ടെലിവിഷന്‍ അവതാരകയുമായ പേളി മാണിയും സീരിയല്‍ നടന്‍ ശ്രീനിഷ് അരവിന്ദും വിവാഹിതരായി. ചൊവ്വരപ്പള്ളിയില്‍ വച്ച് നടന്ന വിവാഹച്ചടങ്ങുകള്‍ക്ക് ശേഷം നെടുമ്പാശ്ശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്‍റിന്‍ വച്ചാണ് വിവാഹ സത്കാരം നടക്കുന്നത്. മെയ് 8ന് പാലക്കാട് വച്ച് ഹിന്ദു ആചാരപ്രകാരമുള്ള ചടങ്ങുകളും നടക്കും.
മലയാളം റിയാലിറ്റി ഷോ ആയ ബിഗ് ബോസിന്റെ സെറ്റില്‍ വച്ചാണ് പേളിയും ശ്രീനിഷും പ്രണയത്തിലാകുന്നത്. ബിഗ് ബോസ് സെറ്റില്‍ വച്ച് പരസ്പരം പ്രണയം തുറന്നു പറഞ്ഞ ഇവര്‍ എന്നു വിവാഹിതരാകുമെന്ന് കാത്തിരിക്കുകയായിരുന്നു ആരാധകര്‍. റിയാലിറ്റി ഷോ സെറ്റിലും അതിനു ശേഷവും ഏറെ ആഘോഷിക്കപ്പെട്ട പ്രണയമായിരുന്നു ഇരുവരുടെയും. പ്രണയം സത്യമാണോ എന്നും സംശയങ്ങളും ഗോസിപ്പുകളും പ്രചരിച്ചിരുന്നു.
ഇതിനിടെയാണ് ആകാംക്ഷ കൂട്ടിക്കൊണ്ട് പേളിയും ശ്രീനിഷും കഴിഞ്ഞ വര്‍ഷം അവസാനം ഒരു മ്യൂസിക്കല്‍ വീഡിയോ പുറത്തു വിട്ടത്. ആ വീഡിയോ പുറത്തു വന്നതിനു ശേഷവും ഇരുവരുടെയും വിവാഹം ഈ വര്‍ഷം തന്നെയുണ്ടാകുമെന്ന് ആരാധകര്‍ ഉറപ്പിച്ചിരുന്നു.



കഴിഞ്ഞ ജനുവരിയിലായിരുന്നു പേളിയുടെയും ശ്രീനിഷിന്റെയും വിവാഹനിശ്ചയം.
Content Highlights : Pearle Maaney Srinish Aravind Ties Knot pearle Srinish Wedding pics Pearlish Bigboss Reality Show