മിനിസ്ക്രീൻ ആരാധകർക്കിടയിൽ സൂപ്പർഹിറ്റായി മാറിയ പരമ്പര പവിത്ര രിഷ്തയ്ക്ക് രണ്ടാം ഭാ​ഗം ഒരുങ്ങുന്നു. പരമ്പരയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വന്നു. 

അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിങ്ങിനെ മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ താരമാക്കി മാറ്റിയ പരമ്പരയായിരുന്നു പവിത്ര രിഷ്ത. പരമ്പരയിൽ തന്റെ നായികയായി അഭിനയിച്ച അങ്കിത ലോഖണ്ഡെയുമായി സുശാന്ത് പ്രണയത്തിലാവുകയും പിന്നീട്  ആറ് വർഷത്തിന് ശേഷം ഈ ജോഡികൾ വേർപിരിയുകയും ചെയ്തു. മാനവ് എന്ന കഥാപാത്രമായി സുശാന്ത് വേഷമിട്ടപ്പോൾ അർച്ചന എന്ന കഥാപാത്രത്തെയാണ് അങ്കിത അവതരിപ്പിച്ചത്. 

രണ്ടാം ഭാ​ഗത്തിലും അർ‌ച്ചനയെ അവതരിപ്പിക്കുന്നത് അങ്കിത തന്നെയാണ്. മാനവിന്റെ വേഷത്തിലെത്തുന്നത് ഷഹീർ ഷെയ്ഖുമാണ്. രണ്ടാം ഭാ​ഗത്തിന്റെ പോസ്റ്റർ പുറത്ത് വന്നതിന് പിന്നാലെ പരമ്പരയുടെ കാസ്റ്റിങ്ങിനെതിരേ സുശാന്തിന്റെ ആരാധകർ രം​ഗത്ത് വന്നിട്ടുണ്ട്. മാനവ് ആയി സുശാന്തിനെ അല്ലാതെ മറ്റാരേയും കാണാനാവില്ലെന്നും പരമ്പരയ്ക്ക് രണ്ടാം ഭാ​ഗം തങ്ങൾ ആ​ഗ്രഹിക്കുന്നില്ലെന്നും ഇവർ പറയുന്നു. 

ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നതിന് മുമ്പ് തന്നെ സുശാന്ത് പരമ്പരയിൽ നിന്നും പിന്മാറിയിരുന്നു. പിന്നീട് ആ വേഷത്തിലെത്തിയത് ഹിതൻ തേജ്വാനിയാണ്. 2009 ജൂൺ മുതൽ 2014 ഒക്ടോബർ വരെയാണ് പരമ്പര സീടിവിയിൽ സംപ്രേഷണം ചെയതത്. ഇപ്പോൾ‌ ഏഴ് വർഷത്തിന് ശേഷമാണ് പരമ്പരയുടെ രണ്ടാം ഭാ​ഗം ഒരുക്കുന്നത്. 

content highlights : Pavitra Rishta 2 first look Ankita lokhande and shaheer shaikh in lead role fans response sushanth