ലോകം മുഴുവന്‍ ആരാധകരുള്ള സ്പാനിഷ് വെബ് സീരിസാണ് ക്രൈം ഗണത്തില്‍പ്പെട്ട മണി ഹീസ്റ്റ്. 4 ഭാഗങ്ങളായി ഇറങ്ങിയ നെറ്റ്ഫ്‌ലിക്‌സ് സീരിസ് സംവിധാനം ചെയ്തിരിക്കുന്നത് അലക്‌സ് റോഡ്രിഗോയാണ്. ലോക്ക് ഡൗൺ കാലത്താണ് മണി ഹീസ്റ്റ് വലിയ ചർച്ചാ വിഷയമായി മാറിയത്. ഏപ്രില്‍ 3-നാണ് സീരിസിന്റെ നാലാം സീസണ്‍ റിലീസ് ചെയ്തത്. അടുത്ത സീസണിനായുള്ള കാത്തിരിപ്പിലാണ് ആരാധകരിപ്പോള്‍.

സ്പാനിഷ് ഭാഷയിലാണ് സീരിസ് നിര്‍മിച്ചിരിക്കുന്നതെങ്കിലും എല്ലാ രാജ്യങ്ങളിലുള്ളവരും ഇപ്പോള്‍ ഷോ കാണുന്നുണ്ട്. ഇന്ത്യയിലും വലിയ വിഭാഗം പ്രേക്ഷകരാണ് സീരിസിനുള്ളത്. 

സീരിസിലെ ഡെൻവർ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ നടനാണ് ജാമി ലോറന്റേ. ഏറെ ആരാധകരുള്ള ജാമിയുടെ പുതിയ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. മണി ഹീസ്റ്റാതാരവും കാമുകിയുമായ മരിയ പെൻഡ്രാസയ്ക്കൊപ്പമുള്ള ചിത്രങ്ങളാണ് വെെറലാകുന്നത്. സീരീസിൽ ആദ്യ സീസണിൽ ആലിസൺ പാർക്കർ എന്ന കഥാപാത്രത്തെയാണ് മരിയ അവതരിപ്പിച്ചത്. ചിത്രീകരണത്തിനിടെയാണ് ജാമിയും മരിയയും പ്രണത്തിലാകുന്നത്. മണി ഹീസ്റ്റിന് ശേഷം എലെെറ്റ് എന്ന വെബ്സീരീസിലും ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു.

 
 
 
 
 
 
 
 
 
 
 
 
 

que este silencio se antoja para bailar @jaimelorentelo mientras @pascuallaborda nos sigue observando..

A post shared by María Pedraza (@mariapedraza_) on

 
 
 
 
 
 
 
 
 
 
 
 
 

Nosotros @jaimelorentelo capturados por @pascuallaborda ❤️

A post shared by María Pedraza (@mariapedraza_) on

 
 
 
 
 
 
 
 
 
 
 
 
 

🤳🏻2 much

A post shared by María Pedraza (@mariapedraza_) on

2020 ല്‍ മണി ഹീസ്റ്റ് നാലാം സീസണിലേക്ക് എത്തിനില്‍ക്കുമ്പോള്‍ ഏറ്റവും കാഴ്ചക്കാരുള്ള സീരീസുകളുടെ പട്ടികയില്‍ മുന്‍നിരയിലേക്ക് മണി ഹെയ്സ്റ്റ് എത്തിക്കഴിഞ്ഞു. പട്ടികയിലേക്ക് എത്തുന്ന ഇംഗ്ലീഷ് ഭാഷയ്ക്ക് പുറത്തുള്ള ആദ്യ സീരീസ് കൂടിയാണ് സ്പാനിഷ് സീരിസായ ലാ കാസ ഡി പാപ്പല്‍. സീരിസിന്റെ ഇംഗ്ലീഷ് ഡബ്ബിങിന്റെ പേരാണ് മണി ഹെയ്സ്റ്റ്. അതിനാല്‍ തന്നെ നെറ്റ്ഫ്‌ളിക്സിന്റെ അഭ്യര്‍ഥനപ്രകാരം പുതിയ കഥയുമായെത്തിയ മൂന്നാം സീസണ്‍ മുതല്‍ ബിഗ് ബജറ്റിലാണ് സീരിസ് നിര്‍മിച്ചത്. ഇനി അഞ്ചാമത്തെ സീസണിനുള്ള കാത്തിരിപ്പിലാണ് ആരാധകർ.

Content Highlights: Money Heist actor Allison Parker Denver, Jaime Lorente, María Pedraza