സോഷ്യൽ മീഡിയയിലെ ഡബ്സ്മാഷ് വീഡിയോകളിലൂടെ സുപരിചിതയായ മരിയ പ്രിൻസ് നായികയാകുന്ന ദുഷ്ടൻ എന്ന വെബ്സീരീസ് ശ്രദ്ധ നേടുന്നു. ഒരു പെണ്ണ് കാണൽ ആണ് ആദ്യ എപ്പിസോഡിന്റെ ഇതിവൃത്തം. ഒറ്റ നോട്ടത്തിൽ അല്പം നിഗൂഢത ഒളിപ്പിച്ചു വെച്ചിരിക്കുന്ന കഥാപാത്രങ്ങൾ ആയി നായകനും നായികയുമെത്തുന്ന സീരീസിന്റെ സംവിധായകൻ സഹദ് നടമ്മൽ ആണ്.
കോവിഡ് മൂലം സിനിമ പ്രവർത്തനങ്ങളെല്ലാം നിർത്തി വെച്ചപ്പോൾ കൊച്ചിൻ മീഡിയ സ്കൂളിലെ പൂർവ വിദ്യാർഥികൾ വാട്ട്സ്ആപ്പ് കൂട്ടായ്മയിൽ ഒന്നിക്കുകയായിരുന്നു. ഏവരും ചേർന്ന് തുടക്കമിട്ട ബീഫ്രൈ പ്രൊഡക്ഷൻസ് ഹൗസിന്റെ ബാന്നറിൽ നിർമിച്ച സീരീസിന് ജോസഫ് വിജീഷ് തിരക്കഥ എഴുതിയിരിക്കുന്നു. ഛായാഗ്രഹണം ഷിനോസ് ഷംസുധീനും സംഗീതം ജെയിംസ് തകരയും നിർവഹിച്ചിരിക്കുന്നു. എഡിറ്റിംഗ് അഖിൽ എലിയാസ്.
പുതുമുഖം അലൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വിനോദ് കോട്ടയം, ഷിബുക്കുട്ടൻ, സ്മൃതി, ഹേമലത എന്നിവരാണ് മറ്റു അഭിനേതാക്കൾ.
Content Highlights :mariya prince acted malayalam web series dushtan