ലൂസിഫര്‍ സിനിമയുടെ പോസ്റ്റിനെ ചൊല്ലിയുള്ള വിവാദങ്ങളോട് പ്രതികരിച്ച് മിനിസ്‌ക്രീന്‍ താരം ആദിത്യന്‍ ജയന്‍. ചിത്രത്തിലെ നായകന്‍ മോഹന്‍ലാല്‍ യൂണിഫോമിലുള്ള പൊലീസ് ഓഫീസറുടെ നെഞ്ചില്‍ ചവിട്ടി നില്‍ക്കുന്ന ചിത്രവും അതിലെ തലവാചകവും ആണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. ഇത് തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടികാട്ടി കേരള പൊലീസ് അസോസിയേഷന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഇതിനോട് പ്രതികരിച്ചാണ് ആദിത്യന്‍ രംഗത്തെത്തിയിരിക്കുന്നത്.

ലൂസിഫര്‍ ഹിറ്റ് ആയപ്പോള്‍ ചിലര്‍ക്ക് ചൊറിച്ചിലുണ്ടായതാണ് ഇപ്പോള്‍ ചിത്രത്തിനെ വിവാദങ്ങളിലേക്ക് എത്തിക്കുന്നതെന്ന് ആദിത്യന്‍ പറയുന്നു. രാവണപ്രഭു എന്ന സിനിമയില്‍ സിദ്ധിക്ക് അഭിനയിച്ച പോലീസ് കഥാപാത്രത്തെ നടു റോഡില്‍ ഇട്ടു ചവിട്ടിയപ്പോള്‍ കേരള പൊലീസ് അസോസിയേഷന്‍ ഉറങ്ങി പോയിരുന്നോ? എന്നും താരത്തിന്റെ കുറിപ്പില്‍ ചോദിക്കുന്നു

ആദിത്യന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ലുസിഫര്‍ ഹിറ്റ് ആയപ്പോള്‍ ചിലര്‍ക്ക് ചൊറിച്ചില്‍. അതാണ് ഇവിടെ തോന്നുന്നത്, പിന്നെ രാവണപ്രഭു എന്ന സിനിമയില്‍ സിദ്ധിക്ക് എന്ന നടന്‍ അഭിനയിച്ച പോലീസ് കഥാപാത്രത്തെ നടു റോഡില്‍ ഇട്ടു ചവിട്ടിയപ്പോള്‍ കേരള പൊലീസ് അസോസിയേഷന്‍ ഉറങ്ങി പോയിരുന്നോ????

 ലാലേട്ടനെ ഇഷ്ടപെടുന്നവര്‍ ഈ സിനിമ പോയി കാണുക തന്നെ ചെയ്യും അവരുടെ ആവേശം കുറക്കാന്‍ ആര്‍ക്കും പറ്റില്ല, മോഹന്‍ലാല്‍ എന്ന വ്യക്തി അല്ല പോലീസിനെ ചവിട്ടി നിര്‍ത്തിയത് അതിലെ കഥാപാത്രമാണ്. പിന്നെ ഒരു തെറ്റ് കണ്ടാല്‍ പ്രതികരിക്കാത്ത ആരാണ് ഇന്ന് കേരളത്തില്‍, അത് വളരെ ഭംഗിയായി ഒരു ഡയറക്ടര്‍ എന്ന നിലയില്‍ പൃഥ്വിരാജ് പ്രേക്ഷകരിലേക്ക് എത്തിച്ചു. സത്യത്തില്‍ ഇവരില്‍ ആരെയാണ് ലക്ഷ്യം വെച്ചത് ലാലേട്ടനെ അല്ല അത് ഇവിടെ കേരളത്തില്‍ നടക്കില്ല .

അങ്ങനെ എങ്കില്‍ ഇവിടെ ഈ ഇവിടെ ഇന്ത്യ മഹാരാജ്യത്തു എത്രയോ സിനിമകള്‍ എത്രയോ ഭാഷകളില്‍ പലതരം ആശയങ്ങളില്‍ ഇറങ്ങുന്നുണ്ട് അതിന്റെ ഒകെ പിന്നാലെ പോയാല്‍ എത്ര നടീ നടന്മാര്‍ക് എതിരെ കേസ് കൊടുക്കും. ആരാണ് ഇതിന്റെ പിന്നില്‍, ഒരു നല്ല സിനിമ ജനങ്ങള്‍ ഏറ്റെടുത്തു അതിന്റെ വേദനയാണ് ഈ കാട്ടുന്നത് , എനിക് ഇപ്പോള്‍ ഓര്‍മ വരുന്നത് സ്ഫടികം ഇറങ്ങിയപ്പോളും ഇതുപോലെ കുറെ കോലാഹലങ്ങള്‍ ഉണ്ടാക്കിയിരുന്നു..... കഷ്ടമാണ് വളരെ കഷ്ടം

Lucifer

Content Highlights : Lucifer Movie Poster controversy Adhithyan Jayan On Lucifer Mohanlal Prithviraj Manju Warrier