ബെംഗളൂരു: കന്നഡ നടി സൗജന്യയെ മരിച്ച നിലയിൽ കണ്ടെത്തി. ബെംഗളൂരു കുമ്പള​ഗോടുവിലെ തന്റെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിലാണ് നടിയുടെ മൃതദേഹം കണ്ടെത്തിയത്. ഫോണിൽ കിട്ടാതായതോടെ നടിയുടെ സുഹൃത്ത് ഫ്ലാറ്റിലെത്തി പരിശോധിക്കുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പോലീസ് പറയുന്നത്. 

സൗജന്യയുടെ ഫ്ലാറ്റിൽ നിന്നും ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. തന്റെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും താൻ മാത്രമാണ് ഉത്തരവാദിയെന്നും അച്ഛനും അമ്മയും തന്നോട് ക്ഷമിക്കണമെന്നും കുറിപ്പിൽ പറയുന്നു. പല കാരണങ്ങൾ കൊണ്ടും മാനസികമായി താൻ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്നും ആത്മഹത്യയല്ലാതെ മറ്റൊരു വഴിയും തനിക്ക് മുന്നിൽ ഇല്ലെന്നും നടിയുടെ കുറിപ്പിലുണ്ട്. തന്നെ സഹായിച്ച എല്ലാവരോടുമുള്ള നന്ദിയും സൗജന്യ കുറിച്ചിട്ടുണ്ട്. മൂന്ന് തീയതികളിലായാണ് നാല് പേജുള്ള ആത്മഹത്യാക്കുറിപ്പ് എഴുതിയിരിക്കുന്നത്. 

ടെലിവിഷൻ പരമ്പരകളിലൂടെ ശ്രദ്ധേയയായ സൗജന്യ ചില ചിത്രങ്ങളിലും ചെറിയ വേഷങ്ങളിലെത്തിയിട്ടുണ്ട്. അപ്രതീക്ഷിതമായി കേട്ട നടിയുടെ വിയോഗ വാര്‍ത്തയുടെ ഞെട്ടലിലാണ് സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

content highlights : kannada tv actress soujanya found dead in apartment