മിനി സ്‌ക്രീനിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടിയാണ് ജൂഹി രുസ്തഗി. ജൂഹി വിവാഹിതയാകുന്നുവെന്ന തരത്തില്‍ കുറച്ച് നാളുകളായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇപ്പോള്‍ ജൂഹി പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.
സുഹൃത്ത് രോവിന്‍ ജോര്‍ജ്ജിനൊപ്പമുള്ള ചിത്രമാണ് ജൂഹി പോസ്റ്റ് ചെയ്തത്. 'എല്ലാ പ്രണയഗാനങ്ങളും പെട്ടെന്ന് നിന്നെക്കുറിച്ചായപ്പോള്‍' എന്ന കുറിപ്പോട് കൂടിയാണ് ജൂഹി ചിത്രം പങ്കുവച്ചത്.
തൊട്ടുപിന്നാലെ ജൂഹിക്ക് ആശംസകള്‍ നേര്‍ന്ന് ആരാധകരും രംഗത്തെത്തി. ഡോക്ടറും ആര്‍ടിസ്റ്റുമാണ് രോവിന്‍. നിരവധി കവര്‍ ആല്‍ബങ്ങളില്‍ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
നേരത്തെയും ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ താരം പങ്കുവച്ചത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അന്നും ഇരുവരും പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു.
Content Highlights : Juhi Rustagi Uppum Mulakum Fame Lachu Instagram pictures viral