തന്റെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ പ്രചരിച്ചതിനെത്തുടര്‍ന്ന് ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഡിആക്ടിവേറ്റ് ചെയ്ത് സീരിയല്‍ നടി കവിത കൗഷിക്. സ്വകാര്യ ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന എഫ്.ഐ.ആര്‍ സീരിയലിലെ ചന്ദ്രമുഖി എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് കവിത. 

മോര്‍ഫ് ചെയ്ത നിലയിലുള്ള തന്റെ മോശം ചിത്രങ്ങള്‍ കവിത തന്നെയാണ് ഫെയ്‌സ്ബുക്കില്‍ കണ്ടത്. ഇതിനെത്തുടര്‍ന്നാണ് നടി അക്കൗണ്ട് ഡിലീറ്റ് ചെയ്തത്. സോഷ്യല്‍ മീഡിയയില്‍ താന്‍ 'മിസ്ഫിറ്റ്' ആണെന്ന് മനസിലാക്കിയെന്നും സമയം നഷ്ടപ്പെടുത്തുന്ന ഒരു വലിയ ചെകുത്താനാണ് ഫെയ്‌സ്ബുക്ക് എന്നും കവിത പറയുന്നു.

kavitha

ഫെയ്‌സ്ബുക്ക് ഉപേക്ഷിച്ചെങ്കിലും കവിത ട്വിറ്ററിലും ഇസ്റ്റഗ്രാമിലും സജീവമാണ്. ഫെയ്‌സ്ബുക്കിലൂടെ അല്ലാതെ വ്യക്തിപരമായി ആരാധകര്‍ക്കും സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും താനുമായി ബന്ധപ്പെടാമെന്ന് കവിത വ്യക്തമാക്കി.

Content Highlights : F.I.R. actress Kavita Kaushik quits facebook kavitha morphed images in facebook quits social media