ടെലിവിഷന്‍ പരമ്പരകളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ ദീപന്‍ മുരളി അച്ഛനാകുന്നു. ദീപന്റെ ഭാര്യ മായയുടെ വളകാപ്പ് ചടങ്ങിന്റെ ചിത്രങ്ങള്‍ പുറത്ത് വിട്ട നടി ആര്യയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചിക്കുന്നത്. 

ജീവിതത്തിലേക്ക് കടന്നുവരുന്ന കുഞ്ഞതിഥിയെ വരവേല്‍ക്കുന്നതിന് മുന്നോടിയായുള്ള ചടങ്ങുകള്‍ കഴിഞ്ഞ ദിവസമായിരുന്നു നടത്തിയത്. താന്‍ ആന്റിയാവുന്നതിന്റെ സന്തോഷത്തിലാണെന്നും ആര്യ കുറിച്ചു.

പാരമ്പരാഗത രീതിയില്‍ കുടുംബത്തിലെ പുതിയ അംഗത്തെ വരവേല്‍ക്കുന്നു. ഒരുപാട് മധുരവും, ചിരിയും, സന്തോഷവും- ആര്യ കുറിച്ചു. 

മഞ്ഞ പട്ടുസാരി ധരിച്ച് സുന്ദരിയായി ഒരുങ്ങി മുല്ലപ്പൂവ് ചൂടിയാണ് മായ ചടങ്ങില്‍ എത്തിയത്. മഞ്ഞ നിറമായിരുന്നു ചടങ്ങിന്റെ തീം കളര്‍. ദീപന്‍ അടുത്തിരുന്ന് മധുരം പങ്കുവയ്ക്കുന്നതിന്റെയും, സുഹൃത്തുക്കള്‍ വളകള്‍ ഇട്ടുകൊടുക്കുന്നതിന്റെയും ചിത്രങ്ങള്‍ ആര്യ പങ്കുവച്ചു. 

2018 ലായിരുന്നു ദീപന്റെയും മായയുടെയും വിവാഹം. വിവാഹം കഴിഞ്ഞ് താമസിയാതെ ദീപന്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ പങ്കെടുക്കുകയും ചെയ്തു. 

Content Highlights: deepan murali murali wife maya valaikappu, father to be, actress arya babu shares baby shower photos