രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കയാല്‍ വീടുകളില്‍ തന്നെ കഴിഞ്ഞു കൂടുകയാണ് ജനം. വിശ്രമവേളകളെ ആനന്ദകരമാക്കാനുള്ള ശ്രമങ്ങള്‍ക്കിടയില്‍ ദൂരദര്‍ശനില്‍ മുമ്പ് പ്രക്ഷേപണം ചെയ്തിരുന്ന രാമായണം, മഹാഭാരതം സീരിയലുകള്‍ വീണ്ടും കൊണ്ടു വരണമെന്ന ആവശ്യം പരക്കെ ഉയര്‍ന്നിരുന്നു. ആരാധകരുടെ ആവശ്യങ്ങള്‍ മാനിച്ച് രാമായണം സീരിയല്‍ വീണ്ടും ദൂരദര്‍ശനിലെത്തുകയാണ്.

മാര്‍ച്ച് 28 ശനിയാഴ്ച്ച മുതല്‍ ഡി ഡി നാഷ്ണല്‍ ചാനലില്‍ രാമായണം കാണാം. ആദ്യ എപിസോഡ് മുതല്‍ക്കു പുന:പ്രക്ഷേപണം ചെയ്യുന്നതായിരിക്കും. രാവിലെ 9 മണി മുതല്‍ 10 മണി വരെയും വൈീട്ട് 9 മുതല്‍ 10 വരെയുമാണ് സീരിയല്‍ കാണാനാകുക. 

സീരിയുകള്‍ വീണ്ടും കാണാന്‍ ആഗ്രഹിക്കുന്നുവെന്ന തരത്തില്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പോസ്റ്റുകള്‍ കണ്ടതിനു പിന്നാലെയാണ് ഈ തീരുമാനമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍ ട്വീറ്റ് ചെയ്തു.

prakash javadekar

Content Highlights : corona virus lock down ramayana serial to be telecasted in DD from march 28