മലയാളം ചര്‍ച്ച ചെയ്ത റിയാലിറ്റി ഷോ ബിഗ് ബോസിന് പര്യവസാനം. നൂറ് ദിനങ്ങള്‍ വാശിയേറിയ പോരാട്ടം കാഴ്ചവച്ച് 16 മത്സരാര്‍ത്ഥികളെ പിന്തള്ളി സാബുമോന്‍ അബ്ദുസമദ് ബിഗ് ബോസ് സീസണ്‍ 1-ന്റെ കിരീടമണിഞ്ഞു. അവതാരകനായ മോഹന്‍ലാലാണ് വിജയിയെ പ്രഖ്യാപിച്ചത്. നടിയും അവതാരകയുമായ പേളി മാണിയാണ് ഫസ്റ്റ് റണ്ണര്‍ അപ്. തുടക്കം മുതലേ ശക്തമായ മത്സരം കാഴ്ച വച്ച മത്സരാര്‍ഥിയായിരുന്നു സാബു. വലിയ ആരാധക പിന്തുണയും അദ്ദേഹത്തിന് ഉണ്ടായിരുന്നു. 

ഒട്ടേറെ നാടകീയ മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച വേദിയായിരുന്നു ബിഗ് ബോസ്. പുറം ലോകവുമായി യാതൊരു വിധ സമ്പര്‍ക്കങ്ങളും ഇല്ലാതെ നൂറ് ദിനങ്ങള്‍ ഒരു വീട്ടില്‍ പല സ്വഭാവമുള്ള വ്യക്തികളുമൊത്ത് ഒരുമിച്ചു കഴിയുക എന്നത് പതിനാറ് പേരെ സംബന്ധിച്ചും കടുത്ത വെല്ലുവിളി തന്നെയായിരുന്നു. 

ഡച്ച് ടി.വി സീരിസ് ആയ ബിഗ് ബ്രദറില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ബിഗ് ബോസ് ഇന്ത്യന്‍ പ്രേക്ഷകരിലേക്കും എത്തിത്തുടങ്ങിയത്. പരിപാടിയുടെ ഹിന്ദി പതിപ്പാണ് ആദ്യം ആരംഭിച്ചത. സല്‍മാന്‍ ഖാന്‍ ആണ് ഹിന്ദി പതിപ്പിന്റെ അവതാരകനായി എത്തുന്നത്. ബോളിവുഡിലെ പല താരങ്ങളുടെയും തുടക്കം ബിഗ് ബോസിലൂടെയാണ്. സണ്ണി ലിയോണ്‍ ബോളിവുഡില്‍ എത്തിയത് ബിഗ് ബോസിലൂടെയായിരുന്നു. ഹിന്ദി പതിപ്പിന്റെ വിജയത്തെ തുടര്‍ന്ന് തെലുങ്ക്, കന്നഡ, തമിഴ, മറാത്തി, ബംഗാളി ഭാഷകളിലും ബിഗ് ബോസ് അവതരിപ്പിക്കുകയായിരുന്നു. തെലുങ്കില്‍ ജൂനിയര്‍ എന്‍.ടി.ആറും തമിഴില്‍ കമല്‍ഹാസനുമാണ് ബിഗ് ബോസിന്റെ അവതാരകര്‍. 

bigboss malayalam sabumon winner big boss finale mohanlal sabu pearly srinish suresh shiyas