റിയാലിറ്റി ഷോ ബിഗ് ബോസില്‍ ഇന്ന് അവസാന ദിനമാണ്. നൂറ് ദിനങ്ങള്‍ പോരാടി പൂര്‍ത്തിയാക്കിയ ആ വിജയി ആരാണെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍. 16 മത്സരാര്‍ത്ഥികളുമായി തുടങ്ങിയ ഷോയില്‍ ഇനി അവസാനിക്കുന്നത് വെറും അഞ്ച് പേര്‍ മാത്രമാണ്. പേളി, ശ്രീനിഷ്, അരിസ്റ്റോ സുരേഷ്, ഷിയാസ്, സാബു തുടങ്ങിയവരാണ് ഫൈനലില്‍ മാറ്റുരയ്ക്കുന്ന മത്സരാര്‍ത്ഥികള്‍.

തങ്ങളുടെ പ്രിയ താരത്തിന് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ചും ആശംസകളറിയിച്ചും ആരാധകര്‍ സാമൂഹികമാധ്യമങ്ങളില്‍ സജീവമാണ്.  കൂട്ടത്തില്‍ ഏറ്റവുമധികം ആരാധക പിന്തുണയുള്ള മത്സരാര്‍ത്ഥിയാണ് നടിയും അവതാരകയുമായ പേളി മാണി.

ഇപ്പോള്‍ പേളിക്ക് വേണ്ടി വോട്ട് അഭ്യര്‍ത്ഥിട്ടും ആശസകളറിയിച്ചും രംഗത്ത് വന്നിരിക്കുകയാണ് നടി മംമ്ത മോഹന്‍ദാസ്. ഇന്‍സ്റ്റാഗ്രാമില്‍ പേലിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ടാണ് താരം പ്രിയ സുഹൃത്തിന് ആശംസ നേര്‍ന്നിരിക്കുന്നത്.

'എന്റെ പ്രിയപ്പെട്ട പേളിക്ക് ബിഗ് ബോസ് ഫൈനലിനായി ആശംസകള്‍. ഇത് അവള്‍ക്കും അവളുടെ ഭാവിക്കും അത്ഭുതങ്ങള്‍ സമ്മാനിക്കും എന്ന് പ്രതീക്ഷിക്കുന്നു പേളിക്കായി വോട്ട് ചെയ്യൂ..'മംമ്ത കുറിച്ചു.

paerly

ബിഗ് ബോസ് ഹൗസില്‍ വരുന്നതിന് മുന്‍പേ നിരവധി ആരാധകരുള്ള അവതാരകയാണ് പേളി. ഹൗസില്‍ വന്നതിന് ശേഷം പേളി ആര്‍മി എന്ന പേരില്‍ ഫാന്‍സ് സംഘടനകള്‍ വരെ രൂപീകരിക്കപ്പെട്ടു.  സഹമത്സരാര്‍ഥിയായ ശ്രീനിഷുമായുള്ള പ്രണയവും വഴക്കുകളും ഹൗസിനകത്തെ പേളിയുടെ അതിവൈകാരികമായ പെരുമാറ്റവുമെല്ലാം ചര്‍ച്ചയായിരുന്നു. സാബുവും ഷിയാസുമാണ് പേളിയുടെ കൂടെ തന്നെ വിജയ സാധ്യത വിലയിരുത്തുന്ന മറ്റു രണ്ട് മത്സരാര്‍ത്ഥികള്‍.

BigBoss malayalam finale contestants pearly maaney mamtha mohandas wishes pearly for finale