ചെന്നൈ: റിയാലിറ്റി ഷോയായി ബിഗ് ബോസിന്റെ സെറ്റിലുണ്ടായ അപകടത്തില്‍ മെക്കാനിക് മരിച്ചു. കമല്‍ ഹാസന്‍ അവതാരകനായെത്തുന്ന ബിഗ് ബോസ് തമിഴിന്റെ സെറ്റിലാണ് സംഭവം. ഇവിപി ഫിലിംസിറ്റിയിലാണ് ബിഗ് ബോസിന്റെ സെറ്റ് സ്ഥിതിചെയ്യുന്നത്.
മെക്കാനിക്കായ ഗുണശേഖരന്‍ എന്നയാളാണ് മരിച്ചത്. എ.സി നേരെയാക്കുന്നതിനിടെ രണ്ടാമത്തെ നിലയില്‍ നിന്ന് ഗുണശേഖരന്‍ താഴേക്ക് വീഴുകയായിരുന്നു. പരിക്കേറ്റ ഉടനെ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അരിയാലൂര്‍ സ്വദേശിയായ ഗുണശേഖരന്‍ ചെന്നൈയിലെ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്.