കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ റിയാലിറ്റി ഷോ ബിഗ് ബോസ് അവസാനിപ്പിക്കുകയാണെന്ന വാര്‍ത്ത വന്നതിന് പിന്നാലെ ഇത് സത്യമാണെന്ന് തെളിയിക്കുന്ന ചിത്രങ്ങള്‍ പുറത്ത്. 

ഷോയിലെ മത്സരാര്‍ഥികളായ ആര്യ, എലീന, ഫുക്രു എന്നിവര്‍ ചെന്നൈ വിമാനത്താവളത്തില്‍ നില്‍ക്കുന്ന ഒരു ചിത്രമാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ആരാധകര്‍ക്കൊപ്പം നിന്ന് സെല്‍ഫി എടുക്കുന്ന ചിത്രങ്ങളില്‍ പലരും മാസ്‌ക് ധരിച്ചിട്ടുണ്ട്. 

big_boss_malayalam_2

Big boss

കൊറോണ വൈറസ് പടരുന്നത് മുന്‍ നിര്‍ത്തി ജീവനക്കാരുടെ സുരക്ഷയെ കരുതി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിര്‍ത്തിവയ്ക്കുകയാണെന്ന് പരിപാടിയുടെ നിര്‍മാതാക്കളായ എന്‍ഡമോള്‍ ഷൈന്‍ കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഷോ അവസാനിപ്പിച്ചുവോ എന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

Content Highlights : Big Boss Malayalam Season 2 ends, Arya, Eleena, Fukru In Chennai Airport