രിക്കല്‍ ശത്രുക്കളായിരുന്ന താനും സാബുവും ( തരികിട സാബു) ഇന്ന് അടുത്ത സുഹൃത്തുക്കളാണെന്നും ആ സൗഹൃദം ജീവിതകാലം മുഴുവനും നിലനില്‍ക്കുമെന്നും നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസ്. ബിഗ് ബോസ് റിയാലിറ്റി ഷോയിലെ മത്സരാത്ഥികളായിരുന്നു രഞ്ജിനിയും സാബുവും. കഴിഞ്ഞ എലിമിനേഷന്‍ എപ്പിസോഡില്‍ രഞ്ജിനി പുറത്തായിരുന്നു.

ഫെയ്‌സ്ബുക്ക് ലൈവില്‍ സംവദിക്കവേയാണ് സാബുവുമായുള്ള സൗഹൃദത്തെക്കുറിച്ച് രഞ്ജിനി മനസ് തുറന്നത്. മുന്‍പ് സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിച്ചതിന്റെ പേരില്‍ സാബുവിനെതിരേ രഞ്ജിനി പരാതി നല്‍കിയിരുന്നു. സാബുവുമായുണ്ടായിരുന്ന പ്രശ്‌നം പറഞ്ഞു തീര്‍ത്തുവെന്നും അതിന് മാപ്പിന്റെ ആവശ്യമൊന്നും വേണ്ടി വന്നില്ലെന്നും രഞ്ജിനി പറഞ്ഞു. ഇന്ന് തങ്ങള്‍ അടുത്ത സുഹൃത്തുക്കളാണെന്നും പരസ്പരം ബഹുമാനിക്കുന്നുവെന്നും രഞ്ജിനി വ്യക്തമാക്കി. അത് കൂടാതെ തനിക്ക് ഇത്രയധികം പിന്തുണ ഇതേ വരെ ലഭിച്ചിട്ടില്ലെന്നും ഈ സ്‌നേഹത്തില്‍ ഏറെ സന്തോഷിക്കുന്നുവെന്നും രഞ്ജിനി വ്യക്തമാക്കി 

രഞ്ജിനിയുടെ വാക്കുകള്‍ 

"ബിഗ് ബോസ് വീടിന് പുറത്തിറങ്ങിയപ്പോഴാണ് നിങ്ങളുടെ എല്ലാവരുടെയും പിന്തുണ എനിക്ക് മനസിലാക്കാന്‍ പറ്റിയത്. ഒരുപാട് സന്തോഷം. നിങ്ങള്‍ക്കറിയാമല്ലോ കുറേ വര്‍ഷങ്ങളായി വലിയൊരു പോസിറ്റീവ് ഫീഡ്ബാക്ക് ഒന്നുമില്ലാത്ത ഒരു വ്യക്തിയാണ് ഞാന്‍. അതൊന്നും പ്രതീക്ഷിച്ചല്ല പോയത്. പക്ഷെ അത് കിട്ടിയപ്പോള്‍ എനിക്ക് വളരെയധികം സന്തോഷമുണ്ട്. ഞാന്‍ മാത്രമല്ല എന്റെ വീട്ടുകാരും സന്തോഷത്തിലാണ്. എനിക്കവിടെ കുറെ കാര്യങ്ങള്‍ പഠിക്കാന്‍ പറ്റി. അതില്‍ ഞാന്‍ സന്തുഷ്ടയാണ്. തെറ്റിദ്ധാരണകള്‍ നിങ്ങള്‍ക്കാര്‍ക്കെങ്കിലും ഉണ്ടായിരുന്നെങ്കില്‍ അത് മാറി എന്നറിഞ്ഞതില്‍ ഞാന്‍ സന്തോഷിക്കുന്നു. ഒരു സോഷ്യല്‍ എക്‌സ്പീരിമെന്റിന്റെ ഭാഗമായാണ് ബിഗ് ബോസില്‍ പോയത്. 

എന്റെ നിലപാടുകള്‍ തന്നെ മാറി. എനിക്ക് തോന്നുന്നു ഏറ്റവുമധികം നിങ്ങള്‍ ആഘോഷിച്ചത് ഞാനും സാബുച്ചേട്ടനും തമ്മിലുള്ള സൗഹൃദമാണ്.  അദ്ദേഹം ഇന്ന് എന്റെ നല്ലൊരു സുഹൃത്താണെന്ന് ഞാന്‍ അഭിമാനത്തോടെ തന്നെ പറയും. എന്റെ ഏറ്റവും അടുത്ത സുഹൃത്തായി ബിഗ് ബോസില്‍ അവസാന ഘട്ടത്തില്‍ വന്നത് സാബു ചേട്ടനാണ്. എന്റെ ശത്രുവായിരുന്നു അദ്ദേഹം. സത്യം പറഞ്ഞാല്‍ എനിക്ക് സാബുച്ചേട്ടനെ ഒട്ടും പരിചയമുണ്ടായിരുന്നില്ല. ഞങ്ങള്‍ തമ്മില്‍ സാമൂഹിക മാധ്യമത്തില്‍ ഒരു പ്രശ്‌നമുണ്ടായിരുന്നു. എന്നെക്കുറിച്ച് മോശമായ ഒരു കമന്റ് അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പേജില്‍ എഴുതി എന്നതിലും ഞാനതിന് ഒരു പരാതി നല്‍കിയിരുന്നു എന്നതിലുമുപരി എനിക്കദ്ദേഹത്തെ അറിയില്ലായിരുന്നു. പിന്നെ ഒരു ഷോവനിസ്റ്റ് ആണെന്നായിരുന്നു ധാരണ. പക്ഷെ ആ വീട്ടിലെത്തി രണ്ടു ദിവസം കഴിഞ്ഞതിന് ശേഷമാണ് മനസിലായത് ഇയാള്‍ ഇത്രയ്‌ക്കേ ഉള്ളൂ എന്നത്. അതുകൊണ്ട് തന്നെ ഞാന്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നു. ആ ബഹുമാനം തിരിച്ചും ഉണ്ടെന്നും എനിക്കറിയാം. ഞങ്ങള്‍ തമ്മില്‍ ഒരു ബോണ്ട് ഉണ്ട്. അത് ജീവിതകാലം മുഴുവന്‍ ഉണ്ടാകും എന്നെനിക്കറിയാം."-രഞ്ജിനി പറഞ്ഞു.

ബിഗ് ബോസില്‍ ചര്‍ച്ചയായ പേളി-ശ്രീനിഷ് പ്രണയത്തെക്കുറിച്ച് പ്രതികരിക്കാന്‍ താന്‍ തയ്യാറല്ലെന്നും രഞ്ജിനി പറഞ്ഞു. പേളിയെ തനിക്ക് ഹൗസിന് പുറത്തു അറിയുമായിരുന്നുവെന്നും ചില കാര്യങ്ങളില്‍ അസ്വാരസ്യങ്ങളുണ്ടായെങ്കിലും പിന്തുണയ്ക്കേണ്ട അവസരങ്ങളില്‍ താന്‍ പേളിയെ പിന്തുണച്ചിരുന്നുവെന്നും രഞ്ജിനി പറഞ്ഞു. പേളി യഥാര്‍ത്ഥത്തില്‍ ആരാണെന്ന് തനിക്കിപ്പോള്‍ അറിയില്ലെന്നും രഞ്ജിനി വ്യക്തമാക്കി. 

Big boss malayalam ranjini haridas sabu friendshi big boss contestants mohanlal ranjini