മലയാളം ബിഗ് ബോസ് ഷോ അതിന്റെ അന്തിമഘട്ടത്തിലാണ്. ഫൈനലിലെ എലിമിനേഷനില്‍ അരിസ്റ്റോ സുരേഷ് ഹൗസില്‍ നിന്ന് പുറത്തായിരിക്കുകയാണ്. ഷോയില്‍ നിന്നും പുറത്തായ സുരേഷിനെ കാത്തിരിക്കുന്നത് വന്‍ ഓഫറാണ്.  ടി.കെ രാജീവ്കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള അവസരമാണ് സുരേഷിനെ തേടിയെത്തിയിരിക്കുന്നത്.  ഷോയുടെ അവതാരകനായ മോഹന്‍ലാലിനൊപ്പം ടി.കെ രാജീവ്കുമാര്‍ ഫിനാലെ വേദിയില്‍ എത്തിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

'കോളാമ്പി' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് അരിസ്റ്റോ സുരേഷ് നായകനാവുക. ആംപ്ലിഫയര്‍ നാണു എന്നാണ് കഥാപാത്രത്തിന്റെ പേര്. സുരേഷിനെ നേരത്തെ നായകനാക്കാന്‍ തീരുമാനിച്ചിരുന്നുവെന്നും ബിഗ് ബോസ് കഴിയാനായി കാത്തിരിക്കുകയായിരുന്നെന്നും രാജീവ്കുമാര്‍ പറഞ്ഞു. 

നിര്‍മാല്യം സിനിമയുടെ ബാനറില്‍ രൂപേഷ് ഓമന നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നിത്യ മേനോൻ , രഞ്ജി പണിക്കർ , ദിലീഷ് പോത്തൻ തുടങ്ങിയവരും  പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ചിത്രത്തിന്റെ അണിയറയിലും പ്രഗത്ഭരാണ് അണിനിരക്കുന്നത്. രവി വര്‍മന്‍ ആണ് ഛായാഗ്രഹണം, കലാസംവിധാനം സാബു സിറിള്‍. രമേഷ് നാരായണനാണ് സംഗീത സംവിധാനം. ശബ്ദസംവിധാനം നിര്‍വഹിക്കുന്നത് റസൂല്‍ പൂക്കുട്ടിയാണ്.

അരിസ്റ്റോ സുരേഷിന് പിന്നാലെ ശ്രീനിഷ് അരവിന്ദും ഷോയിൽ നിന്ന് പുറത്തായി. സാബു, ഷിയാസ് കരീം, പേളി മാണി തുടങ്ങിയവരാണ് ഷോയിൽ അവസാനിക്കുന്ന മൂന്ന് പേർ 

big boss malayala finale aristo suresh eliminated suresh to act in TK Rajivkumar movie kolambi