ബിഗ് ബോസില്‍ ഒരു എലിമിനേഷന്‍ കൂടി കഴിഞ്ഞിരിക്കുകയാണ്. മോഡലായ ബഷീര്‍ ബാഷിയാണ് കഴിഞ്ഞ ദിവസം പുറത്തായത്. നാട്ടിലെത്തിയ ബഷീറിന് ഗംഭീര വരവേല്‍പ്പ് നല്‍കിയിരിക്കുകയാണ് കുടുംബവും സുഹൃത്തുക്കളും ബന്ധുക്കളും. കൊച്ചിയില്‍ വിമാനമിറങ്ങിയ ബഷീറിനെ സ്വീകരിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. 

ബഷീര്‍ പുറത്ത് പോയതോടെ മത്സരാര്‍ത്ഥികളുടെ എണ്ണം ഏഴായി ചുരുങ്ങി. ശ്രീനിഷ്, പേളി മാണി, സാബു മോന്‍, അര്‍ച്ചന സുശീലന്‍, അരിസ്‌റ്റോ സുരേഷ്, അതിഥി, ഷിയാസ് എന്നിവരാണ് അവശേഷിക്കുന്ന മത്സരാര്‍ത്ഥികള്‍. 

ശ്രീനിയും ബഷീറുമാണ് ഇത്തവണ എലിമിനേഷനില്‍ എത്തിയത്. നാടകീയ സംഭവങ്ങള്‍ക്കൊടുവിലാണ് ബഷീര്‍ പുറത്ത് പോയത്. പുറത്തായതില്‍ ദുഖമില്ലെന്നും കുടുംബാംഗങ്ങളെ ഉടന്‍ കാണാന്‍ സാധിക്കും എന്നോര്‍ത്തപ്പോള്‍ സന്തോഷമുണ്ടെന്നും ബഷീര്‍ പ്രതികരിച്ചു.