സഹോദരന്റെ ഭാര്യ അനീറ്റയ്ക്കു വേണ്ടി അമ്മ ഉണ്ടാക്കിയ പെസഹാ അപ്പത്തിന്റെ ചിത്രം പങ്കുവച്ച് അവതാരക അശ്വതി ശ്രീകാന്ത്. ഒരു ക്രിസ്ത്യാനി പെൺകുട്ടിയെ വിവാഹം ചെയ്യണമെന്ന് മകൻ പറഞ്ഞപ്പോള്‍ ഹൃദയം തകർന്ന് കരഞ്ഞ അമ്മയാണ് ഇന്ന് ആ പെൺകുട്ടിക്ക് വേണ്ടി പെസഹാ അപ്പം ഉണ്ടാക്കുന്നത്.
ജാതിയ്ക്കും മതത്തിനും അപ്പുറം നിലനിൽക്കേണ്ടത് മനുഷ്യ സ്നേഹമാണെന്ന് വീണ്ടും തിരിച്ചറിയുന്ന ഈ കൊറോണക്കാലത്ത് സ്നേഹത്തോടെ പെസഹാ ആശംസകൾ നേര്‍ന്നാണ് അശ്വതി തന്‍റെ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
അശ്വതിയുടെ കുറിപ്പ് വായിക്കാം
എന്റെ ആങ്ങള ഒരു ക്രിസ്ത്യാനി പെങ്കൊച്ചിനെ കെട്ടണമെന്ന് പറഞ്ഞപ്പോൾ അന്ന് ഹൃദയം തകർന്ന് കരഞ്ഞ അമ്മ ഇന്നലെ എന്നെ ഫോൺ ചെയ്ത് പറയുന്നു ‘നാളെ പെസഹാ അല്ലേടി, അനറ്റിന് അവളുടെ വീട്ടിൽ പോവാൻ പറ്റൂല്ലല്ലോ, അവളുടെ അമ്മയോട് ചോദിച്ച് ഞാൻ പെസഹാപ്പം ഉണ്ടാക്കാൻ പോവ്വാ’ന്ന് !! അങ്ങനെ ഉണ്ടാക്കിയ അപ്പമാണ് ഇത്!
പിന്നല്ല...യേശു നമുക്ക് അറിയാത്ത ആളൊന്നുമല്ലല്ലോ. ജാതിയ്ക്കും മതത്തിനും അപ്പുറം നിലനിൽക്കേണ്ടത് മനുഷ്യസ്നേഹമാണെന്ന് വീണ്ടും വീണ്ടും തിരിച്ചറിയുന്ന ഈ കൊറോണക്കാലത്ത് സ്നേഹത്തോടെ പെസഹാ ആശംസകൾ !!
content Highlights : Aswathy Sreekaanth Facebook Post Viral