സിനിമയിലൂടെയും ചാനല്‍ പരിപാടികളിലൂടെയും സുപരിചിതയായ നടിയാണ് ആര്യ. സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത താനും മകളുമൊത്തുള്ള ചിത്രത്തിന് മോശമായി കന്റ് ചെയ്തയാള്‍ക്ക് തക്ക മറുപടി നല്‍കിയതാണ് സൈബര്‍ ലോകത്ത് ചര്‍ച്ചയായിരിക്കുന്നത്. 

'ഈ കൊച്ചിനെ പിടിച്ചല്ലേ സത്യം ചെയ്‌തെ. ആ കൊച്ചിന് കൊറോണ വന്നോ നോക്ക്, ചിലപ്പോ വന്നു കാണും' എന്നായിരുന്നു പോസ്റ്റില്‍ ഒരാളിട്ട കന്റ്. 

ആര്യയുടെ മറുപടി ഇങ്ങനെ: 

'ഞാന്‍ ശരിക്കും ആ ചാനല്‍ പരിപാടിയെക്കുറിച്ചോ ആര്‍മി പ്രവര്‍ത്തകരെക്കുറിച്ചോ വിമര്‍ശകരെക്കുറിച്ചോ ഒന്നും പറയാന്‍ ഉദ്ദേശിച്ചിട്ടില്ല. കാരണം ഈ സമയം നമ്മള്‍ പ്രാധാന്യം കൊടുക്കേണ്ട കാര്യം രാജ്യം പ്രതിരോധിക്കാന്‍ ശ്രമിക്കുന്ന നമ്മളെയെല്ലാം ഭീതിയില്‍ നിര്‍ത്തിയിരിക്കുന്ന കൊറോണ വൈറസെന്ന മഹാമാരിയാണ്. എന്നാലും ഇത് എനിക്കിവിടെ പോസ്റ്റ് ചെയ്യാതിരിക്കാന്‍ മനസ് വന്നില്ല. ഞാന്‍ എന്റെ കുഞ്ഞുമൊത്തുള്ള ചിത്രത്തിന് ഒരാള്‍ നല്‍കിയ കന്റാണിത്. എന്റെ ക്ഷമ ശരിക്കും ഇപ്പോഴാണ് പരീക്ഷിച്ചോണ്ടിരിക്കുന്നത്. നിങ്ങളുടെ മനസ് ഇത്ര മോശമാണോ. എട്ടുവയസു മാത്രം പ്രായമുള്ള ഒരു കുഞ്ഞിന് അസുഖം വരണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്. ഇതില്‍ എനിക്ക് കൂടുതല്‍ ഒന്നും പറയാനില്ല. കൊറോണ എന്നത് ഒരിക്കലും ഒരു തമാശയല്ല. ജീവന് തന്നെ ഭീഷണിയായ ഒന്നാണ്. അങ്ങനെയൊരു വൈറസ് എന്റെ കുഞ്ഞിന് വരാതെ നോക്കാനുള്ള ധൈര്യവും കരുത്തും എനിക്കുണ്ട്, പക്ഷേ നിങ്ങളെ പോലുള്ള വൈറസുകളെ കൈകാര്യം ചെയ്യാന്‍ എനിക്കറിയില്ല. നിങ്ങള്‍ക്കും കുടുംബത്തിനും നല്ലത് വരട്ടെ' 

Arya badaai

കഴിഞ്ഞ ദിവസം നടി ലോക്ക് ഡൗണ്‍ കാലം വീട്ടില്‍ മകളുമൊത്ത് ചെലവഴിക്കുന്നതിന്റെ ചിത്രം പങ്കുവെച്ചിരുന്നു. സുരക്ഷിതരാണോ എന്ന് ഒരു സുഹൃത്ത് ചോദിച്ചിരുന്നുവെന്നും. താനും മകളും വീട്ടിലാണെന്നും സുരക്ഷതാരായിരിക്കുന്നുവെന്നുമായിരുന്നു നടിയുടെ പോസ്റ്റ്. ആര്‍ക്കെങ്കിലും ഇനി ചീത്ത വിളിക്കണമെന്ന് തോന്നുന്നുണ്ടെങ്കില്‍ ദയവുചെയ്ത് ഇന്‍ബോക്‌സില്‍ വരണമെന്നും മകളുമൊന്നിച്ചുള്ള ചിത്രത്തിന് താഴെ തെറിവിളിയും മോശം കന്റ്‌സും ഒഴിവാക്കണമെന്നും നടി പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തിരുന്നു. 

Content Highlights: Arya Badai slams against criticism on instagram