കുഞ്ഞു മകള്‍ റോയയുമൊത്ത് ലോക് ഡൗണ്‍ കാലം വീടിനകത്ത് ആഘോഷിക്കുകയാണ് അവതാരകയും നടിയുമായ ആര്യ. ഇന്‍സ്റ്റാഗ്രാമില്‍ മകളുമൊത്തുള്ള ചിത്രം പങ്കുവച്ചാണ് ആര്യ തങ്ങള്‍ സുരക്ഷിതരാണെന്ന് ആരാധകരെ അറിയിച്ചത്. ഒപ്പം തന്നെ ചീത്ത വിളിക്കാന്‍ മുന്നിട്ടിറങ്ങിയവരോട് ഒരു അഭ്യര്‍ഥനയും താരം മുന്നോട്ട് വയ്ക്കുന്നുണ്ട്. ദയവായി മകളുമൊത്തുള്ള ഈ ചിത്രത്തിന് താഴെ തന്നെ ചീത്ത വിളിക്കരുതെന്നും ഇന്‍ബോക്‌സില്‍ ആവാം എന്നും ആര്യ പറയുന്നു

ആര്യയുടെ പോസ്റ്റ്

ഞങ്ങളുടെ ക്ഷേമം അന്വേഷിച്ച എല്ലാവരോടുമായി...ഞാനും എന്റെ മകളും നന്നായിരിക്കുന്നു. ഞങ്ങള്‍ വീടിനുള്ളില്‍ തന്നെയാണ്. കഴിഞ്ഞ ഒരാഴ്ച്ചയായി കൊറോണയ്‌ക്കെതിരേയുള്ള ഞങ്ങളുടെ  പോരാട്ടത്തിന്റെ ദിനങ്ങള്‍ ഒന്നിച്ചാഘോഷിക്കുകയാണ്. ഈ സമയവും കടന്നു പോകും. ഇതിനെ നമുക്ക് ഒന്നിച്ച് നേരിടാം. സുരക്ഷിതരായിരിക്കൂ...വീട്ടില്‍ തന്നെയിരിക്കൂ..കഷ്ടപ്പെടുന്നവര്‍ക്കായി പ്രാര്‍ഥിക്കൂ..

എല്ലാ വിരോധികളോടുമായി...ദയവായി അപഹസിക്കുന്നതോ, ചീത്ത വിളിക്കുന്നതോ ആയ കമന്റുകള്‍ ഈ പോസ്റ്റില്‍ ഇടരുത്..ഇതില്‍ എന്റെ മകളുണ്ട്. എന്റെ ഇന്‍ബോക്‌സില്‍ കയറി നിങ്ങള്‍ക്കെന്നെ ചീത്ത വിളിക്കാം. എല്ലാ വിമര്‍ശനങ്ങളും ഇവിടെ സ്വീകരിക്കപ്പെടും...നന്ദി ആര്യ കുറിച്ചു..

Arya

Content Highlights : Anchor and Actor Arya On Abusive comments And Home Quarantine days