മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ് അമ്പിളി ദേവിയും ആദിത്യന്‍ ജയനും. ഇരുവരും ജീവിതത്തില്‍ ഒരുമിച്ച വാര്‍ത്ത പ്രേക്ഷകര്‍ ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചത്. വിവാഹത്തിന് ശേഷം എല്ലാ വിശേഷങ്ങളും ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ പങ്കു വയ്ക്കാറുമുണ്ട്.
മകന് ആദിത്യന്‍ നല്‍കിയ സര്‍പ്രൈസ് ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് അമ്പിളി.
മകന്‍ അമര്‍നാഥിന് സൈക്കില്‍ സര്‍പ്രൈസ് സമ്മാനമായി നല്‍കുന്ന ആദിത്യത്തിന്റെ വിഡിയോ വികാരനിര്‍ഭരമായ കുറിപ്പിനൊപ്പം അമ്പിളി പങ്കുവെച്ചു. ആദിത്യനും ഈ വിഡിയോ പങ്കുവെച്ചിട്ടുണ്ട്.
ഈശ്വരന് നന്ദി അവന്റെ മനസ്സ് അറിഞ്ഞു സ്‌നേഹിക്കുന്ന ഒരു അച്ഛനെ കിട്ടിയതിന്. ഞങ്ങളെ കാക്കണേ ദൈവമേ. ഒരുപാട് വിഷമത്തിനിടയിലാണ് ചേട്ടന്‍ ഇതൊക്കെ ചെയ്യുന്നത്. വിശ്വസിച്ച പലരുടെയും ഭാഗത്തു നിന്ന് ഉണ്ടായ അനുഭവം പറയാന്‍ കഴിയുന്നതല്ല, എല്ലാം ദൈവം കാണുന്നു.- അമ്പിളി കുറിച്ചു.
തൃശൂരില്‍ പോയി വന്നപ്പോള്‍ ഒരുപാട് ആഗ്രഹിച്ച ഫ്രണ്ടിനെ കൊണ്ടു വന്നു. അതു കണ്ട് അപ്പുകുട്ടന്‍ അതിശയിച്ചു പോയി' ആദിത്യന്‍ വിഡിയോയ്‌ക്കൊപ്പം കുറിച്ചു.
അമര്‍നാഥ് ആദിത്യന്റെ കാറിനടുത്തേക്ക് ഓടി വരുന്നതും, അതിനകത്തെ സൈക്കിള്‍ നോക്കി അമ്പരന്നു നില്‍ക്കുന്നതും കാണാം.
Content Highlights: Ambili Devi, Aadithyan jayan