മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ് അമ്പിളി ദേവിയും ആദിത്യന്‍ ജയനും. ഇരുവരും ജീവിതത്തില്‍ ഒരുമിച്ച വാര്‍ത്ത പ്രേക്ഷകര്‍ ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചത്. വിവാഹത്തിന് ശേഷം എല്ലാ വിശേഷങ്ങളും ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ പങ്കു വയ്ക്കാറുമുണ്ട്. കഴിഞ്ഞദിവസം ഇരുവരും പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

ജീവിതത്തിലേക്ക് വരാന്‍ പോകുന്ന കുഞ്ഞു അതിഥിയ്ക്കായുള്ള കാത്തിരുപ്പിലാണ് ഇരുവരും. അമ്പിളിയ്ക്ക് എഴുമാസം തികഞ്ഞതിന്റെ ചടങ്ങുകളുടെ ഭാഗമായി എടുത്ത ചിത്രങ്ങളും വിഡിയോയും ആദിത്യന്‍ പങ്കുവച്ചു

ഏഴാം മാസം ചടങ്ങ് എനിക്ക് പ്രിയപ്പെട്ടവര്‍ മാത്രമുളള ഒരു ചെറിയ ചടങ്ങായിരുന്നു. ചില ആഗ്രഹം അതൊക്കെ പെട്ടെന്ന് ചെയ്യണം, സമയം കുറവാണ്- എന്നു കുറിച്ചാണ് ആദിത്യന്‍ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

ജനുവരി 25ന് കൊല്ലം കൊറ്റംകുളങ്ങര ക്ഷേത്രത്തില്‍ വച്ചാണ് അമ്പിളിയും ആദിത്യനും തമ്മിലുള്ള വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.

Content Highlights: Ambili devi, seven months of pregnancy, husband adithyan jayan shares happiness