മലയാള ടെലിവിഷന്‍ രംഗത്ത് ധാരാളം ആരാധകരുള്ള താരങ്ങളാണ് അമ്പിളിദേവിയും ഭര്‍ത്താവ് ആദിത്യനും. ഇരുവരും അടുത്തിടെയാണ് വിവാഹിതരായത്. കഴിഞ്ഞ വെള്ളിയാഴ്ച ആദിത്യന്റെ പിറന്നാളായിരുന്നു. ജന്മദിനാശംസകൾ നേർന്ന് അമ്പിളി പങ്കുവച്ച് ഒരു ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. പിറന്നാളിന് സ്നേഹ ചുംബനമാണ് അമ്പിളി ആദിത്യന് നല്‍കിയിരിക്കുന്നത്. എന്റെ കയ്യില്‍ ഇതിലും വലുതായി ഒന്നുമില്ല എന്ന് ആദിത്യനുമായുള്ള ചിത്രത്തിനൊപ്പം അമ്പിളി ദേവി ഫെയ്സ്ബുക്കിൽ കുറിച്ചു.
അമ്പിളിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ .....
ചേട്ടന്റെ ഒപ്പമുള്ള ഒന്നാമത്തെ ജന്മനാള്. ഒന്നാം ഓണം ഉത്രാടമാണ് ചേട്ടന് ജനിച്ചത് പക്ഷെ ഡേറ്റ് ഓഫ് ബര്‍ത്ത് ഇന്നാണ്. സമ്മാനമായി കൊടുക്കാന്‍ എന്റെ കയ്യില്‍ ഇതിലും വലുതായി ഒന്നുമില്ല- അമ്പിളി കുറിച്ചു.
അമ്പിളിയും ആദിത്യനും ഒരുമിച്ചാഘോഷിച്ച ആദ്യ ജന്മദിനമായിരുന്നു ഇത്. ഇനിയും ഒരുപാട് പിറന്നാളുകള്‍ ഒരുമിച്ചാഘോഷിക്കാന്‍ സാധിക്കട്ടെ എന്ന് ആരാധകര്‍ കുറിച്ചു.
Content Highlights: Ambili devi birthday wishes to husband Adithyan jayan after marriage celebrate together Television