നിറവയറുമായി വേദിയില്‍ ചുവട് വച്ച് നടി അമ്പിളി ദേവി. ആറു മാസത്തിനു ശേഷമാണ് അമ്പിളി വീണ്ടും ഒരു പൊതുവേദിയില്‍ നൃത്തം ചെയ്യുന്നത്. അമ്പിളിയുടെ ഭര്‍ത്താവും നടനുമായ ആദിത്യന്‍ ജയനാണ് ഇതിന്റെ വീഡിയോ ആരാധകര്‍ക്കായി പങ്കുവച്ചത്. നൃത്തോദയ ഡാന്‍സ് സ്‌കൂളിലെ ഓണാഘോഷത്തിനിടയിലാണ്, 'ശ്യാമവാനിലേതോ...' എന്ന ഗാനത്തിനൊപ്പം അമ്പിളി ദേവി നൃത്തം ചെയ്തത്. അമ്പിളി ദേവിയും ആദിത്യനും മകന്‍ അപ്പുവും ഒരുമിച്ചാണ് ഡാന്‍സ് സ്‌കൂളിലെ നൃത്തപരിപാടിക്കായി എത്തിയത്. 

ആദിത്യന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ആറു മാസത്തിനു ശേഷം അമ്പിളി ഇന്ന് വീണ്ടും ചുവടു വച്ച് ഓണം ആഘോഷമായിരുന്നു, എന്റെ ഒരു ആഗ്രഹമായിരുന്നു. ഞാന്‍ ആവശ്യപ്പെട്ടു. പെട്ടന്ന് എല്ലാം സംഭവിച്ചു. പാവം വയ്യ, എങ്കിലും എല്ലാവര്‍ക്കും ഒരുപാട് സന്തോഷമായി. അഭിമാനം ആയിപോയ ഒരു നിമിഷമായിരുന്നു. ഈശ്വരനോട് നന്ദി പറയുന്നു'.

ജനുവരി 25ന് കൊല്ലം കൊറ്റംകുളങ്ങര ക്ഷേത്രത്തില്‍ വച്ചാണ് അമ്പിളിയും ആദിത്യനും തമ്മിലുള്ള വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. ഇപ്പോള്‍ കുടുംബത്തില്‍ പുതിയ അതിഥി എത്തുന്ന സന്തോഷത്തിലാണ് അമ്പിളിയും കുടുംബവും

Content Highlights : Adhithyan Jayan share Ambili Devi dance video during pregnancy