അനശ്വര നടന്‍ ജയന്റെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിനം കടന്നു പോയത്. ഈ ദിനത്തില്‍ ജയന്റെ ഓര്‍മ്മകള്‍ പങ്കുവച്ച്‌ നടനും ജയന്റെ സഹോദര പുത്രനായ ആദിത്യന്‍ ജയന്‍. വല്യച്ഛന്റെ 80-ാം പിറന്നാള്‍ ആണെന്നും അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നുവെന്നും ആദിത്യന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഒപ്പം ഭാര്യ അമ്പിളി ദേവിക്കൊപ്പം ജീവിതം ആരംഭിച്ചിട്ട്  ഇന്നേക്ക് ആറുമാസം തികഞ്ഞെന്നും ആദിത്യന്‍ പറയുന്നു

ആദിത്യന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

'എന്റെ ജീവിതത്തില്‍ ഒരുപാട് സന്തോഷവും സങ്കടവും ഉള്ള ഒരു ദിവസമാണ്. ഇന്ന് എന്റെ വല്യച്ഛന്റെ 80 പിറന്നാല്‍ ആണ്. വല്യച്ഛന്റെ ആത്മാവിന് നിത്യാശാന്തി നേരുന്നു.ഇനി സന്തോഷം പറയാം അമ്പിളികുട്ടി എന്റെ ജീവിതത്തില്‍ വന്നിട്ട് ഇന്നേക്ക് ആറ് മാസമായി. എല്ലാവരുടെയും പ്രാര്‍ത്ഥന ഉണ്ടാകണം.

aadhithyan jayan

1981ൽ കോളിളക്കം എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ് ജയൻ മരിച്ചത്. സാഹസിക രംഗം ചിത്രീകരിക്കുന്നതിനിടെ ഹെലികോപ്റ്ററിൽ നിന്നും വീണുണ്ടായ അപകടത്തിലായിരുന്നു മരണം.

Content Highlights : Adhithyan Jayan On Late Actor jayan's 80th Birthday