മ്പിളി ദേവി- ആദിത്യന്‍ ജയന്‍ താരദമ്പതികള്‍ക്ക് ആണ്‍കുഞ്ഞ് പിറന്നു. ആദിത്യന്‍ തന്നെയാണ് സന്തോഷവാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചത്. 

''ഞങ്ങള്‍ക്ക് ഒരു ആണ്‍കുഞ്ഞു ജനിച്ചു. അമ്പിളി സുഖമായി ഇരിക്കുന്നു. എന്റെ വല്യച്ഛന്റെ മാസമാണ് നവംബര്‍. അമ്മയുടെ നക്ഷത്രം. ഈശ്വരനോടും പ്രാര്‍ഥിച്ചവരോടും സഹായിച്ചവരോടും നന്ദി നന്ദി നന്ദി'', അമ്പിളി ദേവിക്കൊപ്പമുളള ചിത്രവും കുഞ്ഞിന്റെ കാലുകളുടെ ചിത്രവും ആദിത്യന്‍ പങ്കുവച്ചിട്ടുണ്ട്.

വിവാഹിതരായശേഷം കുടുംബത്തിനൊപ്പമുള്ള ഓരോ വിശേഷങ്ങളും ആദിത്യന്‍ പങ്കുവയ്ക്കാറുണ്ട്. 2019 ജനുവരി 25ന് ആയിരുന്നു കൊല്ലം കൊറ്റന്‍ കുളങ്ങര അമ്പലത്തില്‍ വച്ച് അമ്പിളി ദേവിയും ആദിത്യനും വിവാഹിതരായത്..അമ്പിളിയുടെ രണ്ടാമത്തെ വിവാഹമായിരുന്നു ഇത്. ആദ്യ ഭര്‍ത്താവില്‍ അമ്പിളിക്ക് ഒരു മകനുണ്ട്. അമര്‍നാഥ് എന്ന അപ്പു.

Adhithyan Jayan

Content Highlights : Adhithyan Jayan And Ambili Devi blessed with Baby Boy