ഒരുകാലത്ത് മലയാള സിനിമാ മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരഡജോഡികളായിരുന്നു രശ്മി സോമനും ഷിജുവും. 1996 ൽ പുറത്തിറങ്ങിയ ‘ ഇഷ്ടമാണ് നൂറുവട്ടം’ എന്ന സിനിമയിലൂടെയാണ് ഇരുവരും ഏവർക്കും പ്രിയപ്പെട്ടവരായത്. ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം തന്റെ ആദ്യ നായകനൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് രശ്മി

അന്നത്തെ തന്റെ നായകനെ ഒരു സീരിയൽ സെറ്റിൽവെച്ചു കണ്ടപ്പോൾ എടുത്ത ചിത്രമാണ് രശ്മി പങ്കുവച്ചിരിക്കുന്നത്.

‘ ‘ ഒരുപാട് കാലത്തിനുശേഷം എന്റെ ഹീറോയ്ക്കൊപ്പം. എനിക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള ഏറ്റവും സൗന്ദര്യമുള്ള നായകന്മാരിൽ ഒരാളാണ്. വളരെയധികം പിന്തുണ നൽകിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ഭാര്യ പ്രീതിയും ഇപ്പോൾ എന്റെ അടുത്ത സുഹൃത്തുക്കളിലൊരാളാണ്. താങ്കൾക്കൊപ്പം വീണ്ടും പ്രവർത്തിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്. കാലം കടന്നുപോയതിനെക്കുറിച്ച് ആലോചിക്കുമ്പോൾ എനിക്ക് അദ്ഭുതം തോന്നുന്നു’ ’ - ചിത്രം പങ്കുവെച്ച് രശ്മി കുറിച്ചു.

പത്തിലധികം സിനിമകളിൽ വേഷമിട്ട രശ്മി മിനിസ്ക്രീൻ പരമ്പരകളിലൂടെയാണ് ശ്രദ്ധ നേടിയത്. കരിയറിൽ ചെറിയ ബ്രേക്കിന് ശേഷം വീണ്ടും മിനിസ്ക്രീൻ രം​ഗത്ത് സജീവമാകാൻ ഒരുങ്ങുന്ന താരം ഭർത്താവ് ​ഗോപിനാഥിനൊപ്പം ​ഗൾഫിലാണ് താമസിക്കുന്നത്. റേയ്സ് വേൾഡ് ഓഫ് കളേഴ്സ് എന്ന യൂട്യൂബ് ചാനലും താരം നടത്തുന്നുണ്ട്.

content highlights : Actress Reshmi Soman with her first hero Shiju ishtamaanu nooruvattam movie