വിവാഹമോചനത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് മിനിസ്ക്രീൻ താരം മേഘ്ന വിൻസന്റ്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് താരം വിവാഹമോചനത്തെക്കുറിച്ചുള്ള വാർത്തകളോട് പ്രതികരിച്ചത്. 

‘‘കുറേ പേർ വിവാഹമോചനത്തെക്കുറിച്ച് ചോദിച്ചിരുന്നു. അത് അവസാനിച്ചു. കഴിഞ്ഞു പോയ കാര്യത്തെക്കുറിച്ച് നമ്മൾ പറഞ്ഞിട്ട് കാര്യമില്ലല്ലോ. ഇതേക്കുറിച്ച് കുറേ വിവാദങ്ങൾ വരുന്നുണ്ടല്ലോ, ചേച്ചി എന്താ ഇതിനൊന്നും മറുപടി നല്‍കാത്തത്, പ്രതികരിക്കാത്തത് എന്നെല്ലാം നിരവധിപ്പേർ ചോദിക്കുന്നുണ്ട്. ഞാനെന്തിനാ ഇതിനൊക്കെ മറുപടി നല്‍കുന്നത് ? 

ഞാനിതിനെ കുറിച്ച് ഒരു അഭിമുഖത്തിലോ മറ്റ് ആരോടെങ്കിലുമോ ഒന്നും തന്നെ പറഞ്ഞിട്ടില്ല. കഴിഞ്ഞു പോയ കാര്യത്തെക്കുറിച്ച് നമ്മള് ടെൻഷന്‍ അടിക്കണ്ട ആവശ്യമില്ല എന്നെനിക്കു തോന്നി. എല്ലാവരോടും അത് തന്നെയാണ് എനിക്ക് പറയാനുള്ളത് ജീവിതത്തിൽ സംഭവിച്ച് പോയ കാര്യങ്ങളെ കുറിച്ച് ആലോചിക്കാതെ ഭൂതവും ഭാവിയും ചിന്തിക്കാതെ ഈ നിമിഷത്തിൽ സന്തോഷത്തോടെയും സമാധാനത്തെടെയും ജീവിതം നയിക്കാൻ നോക്കുക. സന്തോഷവും സമാധാനവും വ്യത്യസ്തമാണല്ലോ അതുകൊണ്ട് കൂടുതൽ സമാധാനത്തോടെ ജീവിതം നയിക്കുക. അതാണ് എൻരെ  ഇപ്പോഴത്തെ നയം . മേഘ്ന പറയുന്നു. 

നടി ഡിംപിൾ റോസിന്റെ സഹോദരൻ ഡോൺ ടോണിയെയായിരുന്നു മേഘ്ന വിവാഹം ചെയ്തിരുന്നത്. ഈയടുത്താണ് താരം വിവാ​ഹമോചനം നേടിയത്. ലോക്ക്ഡൗൺ സമയത്താണ് മേഘ്ന പുതിയ യൂട്യൂബ് ചാനലുമായി എത്തുന്നത്. മേഘ്ന സ്റ്റുഡിയോ ബോക്സ് എന്ന യൂട്യൂബ് ചാനലിലൂടെ താരം പങ്കുവയ്ക്കാറുള്ല വീഡിയോ ആരാധകർ ഏറ്റെടുക്കാറുണ്ട്. 

Content highlights : Actress Meghna Vincent On Divorce