മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് അർച്ചന സുശീലൻ . സോഷ്യൽ മീഡിയയിൽ സജീവമായ താരം കഴിഞ്ഞ ദിവസം ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവച്ച വീഡിയോ വലിയ വിമർശനങ്ങൾക്കിടയാക്കിയിരുന്നു.അച്ഛനും അമ്മയ്ക്കും താനുണ്ടാക്കിയ ഭക്ഷണം വിളമ്പിക്കൊടുക്കുന്ന വീഡിയോ ആണ് താരം പങ്കുവച്ചത്. 

ഇരുവർക്കുമിടയിൽ അർച്ചനയുടെ വീട്ടിലെ ജോലിക്കാരി കൂടി നിൽക്കുന്നുണ്ടായിരുന്നു. ആ പെൺകുട്ടിയുടെ മുഖത്തെ നിസഹായതയാണ് വിമർശനങ്ങൾക്കിടയാക്കിയത്.

ജോലിക്കാരിയെ കണ്ടിട്ട് പാവം തോന്നുന്നുവെന്നും നിങ്ങൾ അതിന് കഴിക്കാനൊന്നും കൊടുക്കുന്നില്ലേയെന്നും തുടങ്ങി നിരവധി കമന്റുകൾ വീഡിയോയ്ക്ക് താഴെ വന്നു. ഇതിനുള്ള മറുപടിയാണ് മറ്റൊരു പോസ്റ്റിൽ അർച്ചന പങ്കുവച്ചു.

 
 
 
 
 
 
 
 
 
 
 
 
 

Thank god my Dad and Mom really liked it🙏🙏😬😬😬 ( paneer butter masala) thanks @r_vishva too

A post shared by Archana Suseelan (@archana_suseelan) on

വീട്ടിലെ കുടുംബാംഗത്തെപ്പോലെ തന്നെയാണ് ജോലിക്കാരിയായ റിങ്കുവിനെ നോക്കുന്നതെന്നും മുതിർന്നവരെ ബഹുമാനിക്കണമെന്നാണ് മാതാപിതാക്കൾ തന്നെ പഠിപ്പിച്ചിട്ടുള്ളതെന്നും അമ്മയ്ക്കൊപ്പമിരുന്ന് ഭക്ഷം കഴിക്കുന്ന റിങ്കുവിന്റെ ചിത്രം പങ്കുവച്ച് അർച്ചന കുറിച്ചു. 

"എന്റെ കഴിഞ്ഞ വീഡിയോ കണ്ട് വിവാദമുണ്ടാക്കിയവർക്കുള്ള പോസ്റ്റാണിത്. ഇത്തരത്തിലൊരു ഫോട്ടോ പോസ്റ്റ് ചെയ്ത് വിശദീകരണം നൽകേണ്ടി വരുമെന്ന് കരുതിയിരുന്നില്ല. അവൾ ഈ കുടുംബത്തിലെ അം​ഗമാണ് അങ്ങനെ തന്നെയായിരിക്കും എന്നും. മുതിർന്നവരെ ബഹുമാനിക്കാനും എല്ലാവരെയും ഒരുപോലെ കാണാനുമാണ് എന്നെ പഠിപ്പിച്ചിട്ടുള്ളത്. അതുകൊണ്ട് അച്ഛനും അമ്മയ്ക്കും ആദ്യം ഭക്ഷണം നൽകി പിന്നീട് ഞങ്ങൾ ഒന്നിച്ചിരുന്നു കഴിച്ചു. എന്റെ പഴയ വീഡിയോകൾ പരിശോധിച്ച് നോക്കൂ. എന്റെ ഒപ്പം വർക്കൗട്ട് ചെയ്യാറുള്ളതിനാൽ അവൾ ക്ഷീണിച്ചിരിക്കുന്നതാണ്...എല്ലാവരെയും ദൈവം അനു​ഗ്രഹിക്കട്ടെ"- അർച്ചന കുറിച്ചു

archana

അർച്ചനയ്ക്ക് പിന്തുണയുമായി സുഹൃത്തും ബി​ഗ് ബോസിലെ സഹമത്സരാർഥിയുമായ ദിയ സനയും രംഗത്ത് വന്നിട്ടുണ്ട്. റിങ്കു ജോലിക്കാരി എന്നതിലപ്പുറം അർച്ചനയുടെ സഹോദരിയെ പോലെയാണെന്നും ആ വീട്ടിൽ എല്ലാവരും ഒരുപോലെയാണെന്നും ദിയ കുറിച്ചു

Content Highlights : Actress And Big Boss contestant Archana Suseelan On Controversies Lockdown Tik Tok