മാലൈ, തീവ് എന്നീ തമിഴ് വാക്കുകളുടെ കൂടിച്ചേരലാണ് മാലിദ്വീപ് എന്ന പേരെന്ന് ശ്രദ്ധിച്ചാല്‍ അറിയാന്‍ പറ്റും. മാലയില്‍ കൊരുത്ത മുത്തുകള്‍ പോലെ കിടക്കുന്നതു കൊണ്ടാവാം ഇങ്ങനെയൊരു പേര് വന്നതെന്നും പറയുന്നവരുണ്ട്. മാലിയുടെ സൗന്ദര്യം ആസ്വദിക്കാന്‍ നടന്‍ ശരത് ദാസ് ഈയിടെ അവിടേക്കൊരു കൊച്ചുയാത്ര നടത്തിയിരുന്നു. മക്കളായ വേദ, ധ്യാന, ഭാര്യ മഞ്ജു എന്നിവര്‍ക്കൊപ്പമാണ് ശരത് യാത്ര പോയത്. യാത്രയുടെ ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലാവുകയാണ്.

'25നാണ് ഞങ്ങള്‍ യാത്ര തിരിച്ചത്. നാലു ദിവസങ്ങള്‍ മാലിയിലെ 2 റിസോര്‍ട്ടുകളിലായി തങ്ങി. മാലി ടൗണും മരങ്ങള്‍ തിങ്ങി നിറഞ്ഞ ദ്വീപുകളും കണ്ടു. പ്രൈവറ്റ് ബീച്ചൊക്കെയുള്ള റിസോര്‍ട്ടിലാണ് താമസിച്ചത്. റീഫുകളും നീല ലഗൂണുകളുമൊക്കെയായി മനോഹരക്കാഴ്ച്ചകളേറെയുണ്ട് മാലിയില്‍. 30ന് വെളുപ്പിന് ഞങ്ങള്‍ തിരുവനന്തപുരത്ത് മടങ്ങിയെത്തി.' ശരത് മാതൃഭൂമി ഡോട്ട് കോമിനോട് വിശഷേങ്ങള്‍ പങ്കുവെച്ചു. കുടുംബത്തോടൊപ്പം ചെലവിടാന്‍ എപ്പോഴും സമയം കണ്ടെത്തുന്ന ശരത് സിനിമാ-സീരിയല്‍ തിരക്കുകള്‍ക്കിടയില്‍ കിട്ടിയ ചില ദിവസങ്ങളാണ് യാത്രയ്ക്കായി നീക്കിവെച്ചത്. 

sarath

sarath

sarath

sarath

 

sarath

sarath

Content Highlights : actor sarath das trip to maldives with family photos viral