സമൂഹ മാധ്യമങ്ങളില്‍ തനിക്കെതിരെ നടക്കുന്ന വ്യക്തിഹത്യക്കെതിരെ നടി താര കല്യാണ്‍ രംഗത്തുവന്നത് വാര്‍ത്തയായിരുന്നു. താരയുടെ മകളും നര്‍ത്തകിയുമായ സൗഭാഗ്യ വെങ്കിടേഷിന്റെ വിവാഹത്തിനിടെ പകര്‍ത്തിയ ഒരു വീഡിയോ മോശമായി ചിത്രീകരിച്ച് പ്രചരിപ്പിച്ച ആള്‍ക്കെതിരേയാണ് ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെ താര രംഗത്തുവന്നത്.
ഇപ്പോള്‍ താര കല്യാണിന് പൂര്‍ണ പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ആദിത്യന്‍ ജയന്‍. ഒറ്റയ്ക്ക് നിന്ന് ഒരു മകളുടെ കല്യാണം നടത്തിയ ഒരു അമ്മയാണ് താര കല്യാണെന്നും അന്തസ്സായി മകളെയും നോക്കി ജീവിക്കുന്ന ഒരു സ്ത്രീയെ നിങ്ങള്‍ വേണ്ടേ ഈ സമൂഹത്തില്‍ പിന്തുണയ്ക്കാനെന്നും ആദ്യത്യന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ചോദിക്കുന്നു.
ആദിത്യന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
ഒരു ഭര്‍ത്താവിന്റെ കൂട്ടില്ലാതെ ഒരു പെണ്‍കുട്ടിയുടെ കല്യാണം നടത്തിയ ഒരു അമ്മയെ ഞാനും കണ്ടിട്ടുണ്ട്. വേറെ ആരുമല്ല എന്റെ അമ്മ. പക്ഷേ അന്ന് എന്റെ അമ്മയ്‌ക്കൊപ്പം ഞാന്‍ ഉണ്ടായിരുന്നു. ഒറ്റയ്ക്ക് നിന്ന് ഒരു മകളുടെ കല്യാണം നടത്തിയ ഒരു അമ്മയാണ് താരച്ചേച്ചി. ദിവസങ്ങള്‍ ആകുംമുന്നേ അവരുടെ കണ്ണുനീര്‍ കാണാന്‍ ആര്‍ക്കാണ് സുഹൃത്തേ ഇത്ര ആഗ്രഹം.
Read More: നിന്നോടൊക്കെ എനിക്ക് വെറുപ്പാണ്; പൊട്ടിത്തെറിച്ച് താര കല്യാണ്‍
അത്രയും പാവം സ്ത്രീയാണ് താരച്ചേച്ചി. സമൂഹമാധ്യമം നല്ലതാണ്, നല്ല കാര്യത്തിന്. അവര്‍ ജീവിക്കട്ടെ. അവരെ ഒക്കെ വിടൂ.. ഞങ്ങള്‍ ഒക്കെ ഇല്ലേ നിങ്ങള്‍ക്ക്. അവരെ വിടൂ..! ഒരു പാവം സ്ത്രീ, ഒരു പാവം അമ്മ. അന്തസ്സായി മകളെയും നോക്കി ജീവിക്കുന്ന ഒരു സ്ത്രീയെ നിങ്ങള്‍ വേണ്ടേ ഈ സമൂഹത്തില്‍ പിന്തുണയ്ക്കാന്‍. ഓരോ ദിവസവും പുതിയ ഇരകള്‍ക്ക് വേണ്ടി ഓട്ടം നിര്‍ത്തൂ സുഹൃത്തുക്കളെ. ജീവിക്കട്ടെ ആ അമ്മയും മകളും. ആര് ചെയ്താലും അവരുടെ കണ്ണുനീരിന് വിലനല്‍കേണ്ടി വരും. ഉറപ്പാണ്. ആദിത്യന്‍ ജയന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
Content Highlights : Actor Adhithyan Jayan Extends Support to Thara kalyan