ടെലിവിഷന്‍ പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ആരാധകരുള്ള താരദമ്പതികളാണ് ആദിത്യനും അമ്പിളിദേവിയും. കഴിഞ്ഞ വര്‍ഷമാണ് ഇവര്‍ വിവാഹിതരായത്. മകന്‍ അമര്‍നാഥുമൊത്തുള്ള ജീവിതത്തിലെ വിശേഷങ്ങളെല്ലാം തന്നെ ഇരുവരും സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കാറുണ്ട്. അമ്പിളീദേവി ഗര്‍ഭിണിയായ വിവരവും  കുഞ്ഞു ജനിച്ച വിവരവും പങ്കുവെച്ചിരുന്നു.

കുഞ്ഞിന്റെ നൂലുകെട്ടും പേരിടല്‍ ചടങ്ങും കഴിഞ്ഞദിവസം നടന്നു. ചിത്രങ്ങള്‍ പങ്കുവെച്ച് ആദിത്യന്‍ ജയന്‍ തന്നെയാണ് ഫെയ്സ്ബുക്കിലൂടെ ഈ വിവരം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. അര്‍ജുന്‍ ജയന്‍ എന്നാണ് പേരിട്ടിരിക്കുന്നതെന്നും ആദിത്യന്‍ പോസ്റ്റിലൂടെ പറയുന്നു. സീരിയല്‍ നടിമാരായ സേതുലക്ഷ്മി, കന്യാ ഭാരതി തുടങ്ങിയവരും ചടങ്ങിനെത്തിയിരുന്നു.

aadithyan

aadithyan jayan

ambili aadithyan

ambili aadithyan

ambili aadithyan

aadithyan jayan

Content Highlights : aadithyan jayan ambili devi son 28th day celebrations photos