'ഡാര്‍ക്കി'നെ കണ്ണീര്‍ സീരിയലാക്കി സലീം കുമാര്‍; വീഡിയോ


വീഡിയോയിൽ നിന്നും

നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യ പുറത്തിറക്കിയ പുതിയ പ്രമോ വീഡിയോ ശ്രദ്ധനേടുന്നു. നടന്‍ സലീം കുമാറാണ് പ്രമോയിലെ താരം. 'സലീം കുമാര്‍ നെറ്റ് ഫ്‌ലിക്‌സ് ആയിരുന്നുവെങ്കിലോ?' എന്നാണ് വീഡിയോയുടെ ടെറ്റില്‍.

നെറ്റ്‌ലിക്‌സിനോട് ഓരോരുത്തരും അവരവര്‍ക്ക് ഇഷ്ടമുള്ള കണ്ടന്റുകള്‍ വന്ന് ചോദിക്കുന്നതാണ് വീഡിയോയില്‍. സലീം കുമാറാണ് നെറ്റ്ഫില്ക്‌സ്. വിദേശ സിനിമകള്‍ കണ്ട് അതില്‍ നിന്ന് ആശയം അടിച്ചുമാറ്റാനെത്തിയ യുവസംവിധായകനും സീരിയല്‍ ആവശ്യപ്പെടുന്ന സ്ത്രീകളുമെല്ലാം കഥാപാത്രങ്ങളായി എത്തുന്നു.

സീരിയല്‍ ആവശ്യപ്പെടുമ്പോള്‍ സലീം കുമാര്‍ സൈന്റിഫിക് ഫിക്ഷന്‍ ത്രില്ലര്‍ സീരീസായ ഡാര്‍ക്ക് ആണ് നിര്‍ദ്ദേശിക്കുന്നത്. പ്രേക്ഷകരായെത്തുന്നവരെ ആകര്‍ഷിക്കാന്‍ നല്‍കുന്ന വിശദീകരണം ഇങ്ങനെ. ''ഒരു വീട്ടില്‍ കൊഞ്ചിച്ച് ഓമനിച്ച് വളര്‍ത്തിയ മിഖായേല്‍ എന്ന പൊന്നുമോന്‍ ഒരു ഗുഹയില്‍ ഒറ്റപ്പെടുന്നു. അവന്റെ അച്ഛന് ഭാര്യയല്ലാതെ വേറെ ബന്ധങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും പൊന്നുമോനെ ജീവനായിരുന്നു. രാവിലെ കളിക്കാന്‍ പോയ മോന്റെ ബോഡി അവര്‍ക്ക് കിട്ടുന്നു. പക്ഷേ പയ്യന്‍ ഗുഹയില്‍ നിന്ന് ഇറങ്ങിവരുന്നത് 1986 കാലഘട്ടത്തില്‍. ഇടവേളയില്‍ പയ്യന്റെ അച്ഛന് അന്ന എന്ന സ്ത്രീയുമായി പ്രണയബന്ധം. അന്നയാണെങ്കിലോ മിഖായേലിന്റെ ഭാര്യയും. ചിറ്റപ്പനാണെങ്കില്‍ കുഞ്ഞമ്മയുടെ മോളെ മുത്തശ്ശിയായി കണ്ടും പോയി. മുത്തച്ഛിയാണെങ്കില്‍ പെറ്റിട്ടില്ല. മിഖാലേയല്‍ തിരിച്ചുവരുമോ''- സലീം കുമാര്‍ ചോദിക്കുന്നു.

Content Highlights: What If Salim Kumar Was Netflix Malayalam Netflix India new promo video explaining dark series


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


38:00

അച്ഛന്റെ സിനിമയ്ക്കല്ല, അന്നും പോയിരുന്നത് ലാലേട്ടന്റെയും മമ്മൂക്കയുടെയും സിനിമ കാണാൻ | Binu Pappu

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented