-
സസ്പെൻസും ത്രില്ലും നിറഞ്ഞ ജീവിത മുഹൂർത്തങ്ങളെ കോർത്തിണക്കുന്ന മലയാളത്തിലെ പുതിയ വെബ് സീരീസ് 'വട്ടവട ഡയറീസ്'ന്റെ ആദ്യ എപ്പിസോഡുകളുടെ ചിത്രീകരണം പൂർത്തിയായി. ആരോൺ എന്റർടൈമെന്റ്സിന്റെ ബാനറിൽ അനി തോമസ് നിർമ്മിക്കുന്ന വട്ടവട ഡയറീസിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം ഷാൻ ബഷീർ നിർവ്വഹിക്കുന്നു.
ഓരോ എപ്പിസോഡുകളും ഓരോ കഥകളിലൂടെയാണ് കടന്നുപോകുന്നത്. വട്ടവടയുടെ ദിനരാത്രങ്ങളാണ് ആദ്യ എപ്പിസോഡിന്റെ ഇതിവൃത്തം. സിനിമാ ചിത്രീകരണവുമായി വട്ടവടയിൽ എത്തുന്ന സംഘത്തിലേക്ക് അവിചാരിതമായി ഒരു പെൺകുട്ടി കടന്നുവരുന്നു. തുടർന്ന് ആ ലോക്കേഷനിലും അനുബന്ധമായി നടക്കുന്ന സംഭവങ്ങളിലും ആ പെൺകുട്ടിയുടെ സാന്നിദ്ധ്യം വലിയ പ്രതിസന്ധികളിലേക്ക് മാറുകയാണ്. അങ്ങനെ ആകസ്മികമായി നടന്ന ഒരു ചെറിയ സംഭവം വലിയ പ്രശ്നങ്ങളിലേക്ക് വഴിമാറുന്നതാണ് കഥാതന്തു.
മൂന്നാർ, നെല്ലിയാമ്പതി, വട്ടവട, തുടങ്ങിയ പ്രദേശങ്ങളിലാണ് പ്രധാന ലൊക്കേഷൻ. മലയാളത്തിലെ പ്രമുഖ താരങ്ങളും ഈ സീരീസിൽ അണിനിരക്കുന്നുണ്ട്.
'എന്നാലും ശരത്' എന്ന ചിത്രത്തിലൂടെ മലയാളത്തിൽ എത്തിയ ചാർളി, സംവിധായകൻ ഷാൻ ബഷീർ, എക്സി. പ്രൊഡ്യൂസർ വിനു മാത്യു പോൾ, സിനാജ് കലാഭവൻ, കലാഭവൻ റഹ്മാൻ, ജയൻ ചേർത്തല, നസീർ സംക്രാന്തി, കിരൺ രാജ്, ബിജു ശിവദാസ്, ജോസ്, ഷാജി ജോൺ, അരവിന്ദ്, വൈശാഖ്, രമ്യ പണിക്കർ, സനോജ, ദേവി അജിത്ത് തുടങ്ങിയവരാണ് അഭിനേതാക്കൾ.
ബാനർ - ആരോൺ എന്റർടൈമെന്റ്സ്, കഥ, സംവിധാനം - ഷാൻ ബഷീർ, നിർമ്മാണം - അനി തോമസ്, തിരക്കഥ, സംഭാഷണം - ഷാൻ ബഷീർ, അരവിന്ദ് എ.ആർ., ക്യാമറ - പ്രബിൽകുമാർ, പ്രൊഡക്ടൻ ഡിസൈനർ - ബാദുഷാ, പ്രൊഡക്ഷൻ കൺട്രോളർ - ഷാജി ജോൺ, സംഗീതം - സരോജ ഉണ്ണികൃഷ്ണൻ, ഗാനരചന - അനൂപ്, എഡിറ്റർ - പീറ്റർ സാജൻ, എക്സി. പ്രൊഡ്യൂസർ - വിനു മാത്യു പോൾ, പശ്ചാത്തല സംഗീതം - റിജോ മാത്യു, ഡിസൈനിംഗ് - മനു ഭഗവത്, പി.ആർ.ഒ. - പി.ആർ. സുമേരൻ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..