എന്തിനാണയാൾ ആ കാക്കകളോട് അങ്ങനെ ചെയ്തത്? ശ്രദ്ധേയമായി 'ഉരുള'


കാക്കയും കേന്ദ്ര കഥാപാത്രവും തമ്മിലുള്ള പ്രശ്നം കൃത്യമായി പ്രേക്ഷകരിൽ എത്തിക്കാൻ സഹായിച്ച ഛായാഗ്രഹണവും എഡിറ്റിങ്ങും ശബ്ദമിശ്രണവും 'ഉരുള'യെ വേറിട്ട അനുഭവമാക്കി മാറ്റുന്നു.

'ഉരുള' സിനിമയുടെ പോസ്റ്റർ

സഞ്ചു സുരേഷ് സംവിധാനം നിർവഹിച്ച 'ഉരുള' എന്ന ഹ്രസ്വ ചിത്രം ശ്രദ്ധേയമാവുന്നു. ഒരു മനുഷ്യനും ഒരു കൂട്ടം കാക്കകളും തമ്മിലുള്ള പ്രശ്നത്തിന്റെ ദൃശ്യാവിഷ്കാരമാണ് ചിത്രം. പൊതുവേ കാണുന്ന ഹ്രസ്വചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി വളരെ ചുരുങ്ങിയ സംഭാഷണങ്ങളോടെ ശബ്ദത്തിന് പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

പേര് പരാമർശിക്കാത്ത അൻപത് വയസ്സ് തോന്നിക്കുന്ന കേന്ദ്ര കഥാപാത്രവും അയാളുടെ സ്വഭാവ സവിശേഷതകളുമാണ് ചിത്രത്തിന്റെ പ്രധാനപ്രത്യേകത. ഇയാളുടെ സ്വഭാവം സൃഷ്ടിക്കുന്ന ഭീകരതയും അതിലൂടെ പറയുന്ന പ്രകൃതിയുടെയും വിശ്വാസങ്ങളുടെയും രാഷ്ട്രീയം ഉരുളയെ വ്യത്യസ്തമായ സൃഷ്ടിയാക്കി മാറ്റുന്നു.

കാക്കയും കേന്ദ്ര കഥാപാത്രവും തമ്മിലുള്ള പ്രശ്നം കൃത്യമായി പ്രേക്ഷകരിൽ എത്തിക്കാൻ സഹായിച്ച ഛായാഗ്രഹണവും എഡിറ്റിങ്ങും ശബ്ദമിശ്രണവും 'ഉരുള'യെ വേറിട്ട അനുഭവമാക്കി മാറ്റുന്നു. ഉമേഷ് ടി.വി യാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.

സംവിധായകൻ സഞ്ചു മിന്നൽ മുരളി എന്ന സിനിമയിൽ അസിസ്റ്റന്റ് സിനിമാറ്റോഗ്രാഫറായിരുന്നു. പരസ്യ ചിത്രങ്ങളിലും ഷോർട്ട് ഫിലിമുകളിലും ക്യാമറ ചെയ്ത സഞ്ചുവിന്റെ ആദ്യ സംവിധാന സംരംഭമാണ് ഉരുള. നേരമ്പോക്ക് പ്രസന്റ്സിന്റെ ബാനറിൽ സ്വാതി സുരേഷാണ് നിർമ്മാണം.

തിരക്കഥ -അക്ഷയ് എ.വി ശ്യാം , ഛായാഗ്രഹണം -റിത്തിൻ ഫർഹീൻ, എഡിറ്റിംഗ് -ആകാശ് തലശ്ശേരി, മ്യൂസിക് -വിഷ്ണുദാസ് , ആർട്ട് -നളിനി, സൗണ്ട് ഡിസൈൻ -സായന്തൻ ഗോഷ്, പോസ്റ്റർ -അജിപാൻ . നേരമ്പോക്ക് എന്ന യൂട്യൂബ് ചാനലിലാണ് ചിത്രം റിലീസ് ചെയ്തത്.

Content Highlights: urula shortfilm by sanju suresh, malayalam new shortfilm

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented