ജ്യോതികയുടെ 50-ാമത് ചിത്രം; 'ഉടൻപിറപ്പെ' ട്രെയ്ലർ പുറത്ത്


സൂര്യയും ജ്യോതികയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്

Jyothika

ജ്യോതിക നായികയായെത്തുന്ന ഉടൻപിറപ്പെ എന്ന ചിത്രത്തിന്റെ ട്രെയ്ലർ പുറത്ത് വിട്ടു. ഇറ ശരവണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശശികുമാറും സമുദ്രക്കനിയുമാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.

ജ്യോതികയുടെ അമ്പതാമത് ചിത്രമാണിത്. ജാതി വിഷയം അടക്കം ചിത്രത്തില്‍ പ്രമേയമാവുന്നുണ്ടെന്നാണ് ട്രെയ്ലർ നൽകുന്ന സൂചന. സൂര്യയും ജ്യോതികയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

ആര്‍ വേല്‍രാജ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഡി ഇമ്മൻ ആണ് ‌സംഗീത സംവിധാനം. ആമസോൺ പ്രൈമിലൂടെ ഒക്ടോബർ 14നാണ് ചിത്രം റിലീസിനെത്തുന്നത്.



content highlights : Udanpirappe Tamil Movie Trailer Jyotika Sasikumar Amazon Prime release

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022


pc george

1 min

മെന്റർ ആയി വന്നയാളില്‍നിന്ന് മോശം അനുഭവമുണ്ടായി- പരാതിക്കാരി

Jul 2, 2022

Most Commented