'ട്രാൻസ്ലേറ്റഡ് ലൈവ്സ്' ഡോക്യുമെന്ററിയുടെ പോസ്റ്റർ
നിരവധി ദേശിയ, അന്തർദേശീയ അവാർഡുകളിൽ തിരഞ്ഞെടുക്കപ്പെടുക്കുകയും അംഗീകാരങ്ങൾ ലഭിക്കുകയും ചെയ്ത ഷൈനി ജേക്കബ് ബെഞ്ചമിന്റെ ഡോക്യുമെന്ററി 'ട്രാൻസ്ലേറ്റഡ് ലൈവ്സ്' സോഷ്യൽ മീഡിയയിലൂടെ എം. പി. ശശി തരൂർ പുറത്തിറക്കി. ശശി തരൂരിൻ്റെ ഔദ്യോഗിക ഫേസ്ബുക്ക്, ട്വിറ്റർ പേജുകളിലൂടെയാണ് ഡോക്യുമെൻ്ററി പുറത്തിറക്കിയത്.
കൗമാരക്കാരായ മലയാളി പെൺകുട്ടികളുടെ നഴ്സുമാരായിട്ടുള്ള ജർമൻ കുടിയേറ്റജീവിതവും ചരിത്രവും കാണാപ്പുറങ്ങളും അനുഭവ സാക്ഷ്യങ്ങളും ചർച്ച ചെയ്യുന്ന ഡോക്യുമെന്ററി നിർമിച്ചത് ജർമൻ മലയാളിയായ മാത്യൂ ജോസഫ് ആണ്. മൂന്നാമത് കൊൽക്കത്ത ഇൻ്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച ഡോക്യുമെൻ്ററിക്കുള്ള പുരസ്കാരവും ജർമനിയിലെ സ്റ്റുട്ട്ഗാർട്ടിൽ നടന്ന പതിനൊന്നാമത് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ, അന്തർദേശീയ ഡോക്യുമെൻ്ററി ഫിലിം ഫെസ്റ്റിവൽ, സൈൻസ് ഫിലിം ഫെസ്റ്റിവൽ എന്നിവയിലേക്ക് ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു ഈ ഡോക്യുമെൻ്ററി.
അനവധി ദേശീയ, അന്തർദേശീയ പുരസ്കാരങ്ങൾ ലഭിച്ച വേലുത്തമ്പി ദളവയുടെ ചരിത്രം ചർച്ച ചെയ്ത 'ദി സ്വോർഡ് ഓഫ് ലിബർട്ടി', സാമൂഹിക പ്രവർത്തക ദയാബായി യുടെ ജീവിതത്തെ പറ്റിയുള്ള 'ഒറ്റയാൾ 'എന്നിവയാണ് ഷൈനി ജേക്കബ് ബെഞ്ചമിന്റെ പ്രധാന ഡോക്യുമെൻ്ററികൾ .
തിരക്കഥ: പോൾ സക്കറിയ, അവതരണം: ശശികുമാർ, ഛായാഗ്രഹണം: ശിവകുമാർ എൽ. എസ്, ചിത്രസംയോജനം: അജിത്കുമാർ ബി, സംഗീതം: ചന്ദ്രൻ വി, സൗണ്ട് ഡിസൈൻ: ഹരികുമാർ എൻ, തീം കൺസൽട്ടൻ്റ്: ജോസ് പുന്നംപറമ്പിൽ,ഡിസൈൻ: റാസി, സ്കെച്ചുകൾ: കെ പി മുരളീധരൻ, പി ആർ ഒ: പി. ശിവപ്രസാദ്.
Content Highlights: translated lives, documentary released by shashi tharoor mp
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..