തേർഡ് ഐ ഷൂട്ട് ആൻഡ് എഡിറ്റ് ഹ്രസ്വചിത്ര പുരസ്കാരം സ്ഫടികം ജോർജ് വിതരണം ചെയ്യുന്നു
ഡാർവിൻ (ഓസ്ട്രേലിയ) : ഡാർവിൻ മലയാളികളുടെ പ്രിയങ്കരൻ ആയിരുന്ന ടോമി ജേക്കബിന്റെ വേർപാടിന്റെ ഒന്നാം വാർഷികത്തിൽ അദ്ദേഹത്തിന്റെ സ്വന്തം ബാനർ ആയിരുന്ന ‘തേർഡ് ഐ ഷൂട്ട് ആൻഡ് എഡിറ്റിന്റെ’ പേരിൽ ഏർപ്പെടുത്തിയിരുന്ന അവാർഡുകൾ വിതരണം ചെയ്തു. മികച്ച ഷോർട്ട് ഫിലിം, മികച്ച സംവിധാനം എന്നിവയ്ക്കാണ് അവാർഡുകൾ ഏർപ്പെടുത്തിയിരുന്നത്.
ലഭിച്ച ഏതാണ്ട് നൂറിൽപ്പരം ഹ്രസ്വചിത്രങ്ങളിൽ നിന്ന് വിദഗ്ധ ജൂറി ആണ് വിജയികളെ തിരഞ്ഞെടുത്തത്. ഖിലയാണ് മികച്ച ഷോർട്ട് ഫിലിം. സോക്കർ വാർ ആണ് മികച്ച സംവിധാനത്തിന് തിരഞ്ഞെടുക്കപ്പെട്ട ഹ്രസ്വചിത്രം
അണിയറ പ്രവർത്തകർക്ക് പ്രശസ്ത ചലച്ചിത്ര താരം സ്‌ഫടികം ജോർജ് ചൊവ്വാഴ്ച തൃശ്ശൂരിൽ നടന്ന ചടങ്ങിൽ അവാർഡുകൾ സമ്മാനിച്ചു. ഇത്തരത്തിലുള്ള അവാർഡുകൾ പുതിയ തലമുറയ്ക്ക് പ്രോത്സാഹനവും ആവേശവും പകരാൻ ഇടയാകും എന്ന് സ്ഫടികം ജോർജ് സമ്മേളനത്തിൽ ഓർമ്മപ്പെടുത്തി.
Content Highlights: third eye shoot and edit awards, spadikam george
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..