സണ്‍ ഓഫ്‌ സാം; അയാള്‍ക്ക് പിന്നാലെ ഭ്രാന്തനായി അലഞ്ഞ മാധ്യമപ്രവര്‍ത്തകനും


സ്വന്തം ലേഖിക

ജോഷ്വ സീമന്‍ സംവിധാനം ചെയ്ത ഈ ഡോക്യുമന്റെറി ഒരു മാധ്യമപ്രവര്‍ത്തകന്റെ ഭ്രാന്തമായ അന്വേഷണവും അലച്ചിലും പ്രേക്ഷകര്‍ക്ക് കാണിച്ചു തരുന്നു.

ഡോക്യുമെന്ററിയിൽ നിന്നുള്ള ദൃശ്യങ്ങൾ| Photo: https:||www.youtube.com|watch?v=ICFZ1wS8Fuc

1976-1977 കാലഘട്ടത്തില്‍ ന്യൂയോര്‍ക്കില്‍ നടന്ന അരും കൊലകള്‍. ഇരകളില്‍ ഒട്ടുമിക്കവരും സ്ത്രീകള്‍ അല്ലെങ്കില്‍ കാമുകി- കാമുകന്‍മാര്‍. പോയിന്റ് ബ്ലാങ്കില്‍ വെടിയേറ്റാണ് അവരില്‍ ഒട്ടുമിക്കവരും കൊല്ലപ്പെട്ടിരിക്കുന്നത്. ഈ സംഭവം ന്യൂയോര്‍ക്ക് നഗരത്തെ കടുത്ത ഭീതിയിലാഴ്ത്തി.സ്ത്രീകള്‍ പുറത്തിറങ്ങാന്‍ ഭയന്നു, പ്രത്യേകിച്ച് രാത്രികളില്‍. ഒടുവില്‍ ആദ്യകൊലപാതകം നടന്ന് ഒരു വര്‍ഷത്തിന് ശേഷം പ്രതിപിടിയില്‍. ഡേവിഡ് ബെര്‍കോവിച്ച് എന്ന ശാന്തനായ തപാല്‍ ജോലിക്കാരന്‍.

The Sons of Sam A Descent into Darkness Crime Documentary Netflix Maury Terry
ഡേവിഡ് ബെര്‍കോവിച്ച്

പോലീസിന്റെ വലയിലായപ്പോഴും ബെര്‍കോവിച്ച് ബഹളം വച്ചില്ല. അനുസരണയുള്ള ഒരു കുഞ്ഞിനെപ്പോലെ അയാള്‍ പോലീസിനെ അനുസരിച്ചു. ഒടുവില്‍ ഡേവിസ് ബെര്‍കോവിച്ച് പറയുന്നു: 'അയാം സണ്‍ ഓഫ് സാം (ഞാന്‍ സാമിന്റെ മകനാണ്). അയാള്‍ പറയുന്നു, ഞാന്‍ അനുസരിക്കുന്നു'. വളരെ വിചിത്രമായ ഒരു കാര്യമാണ് ബെര്‍കോവിച്ചിന് പറയാനുണ്ടായിരുന്നത്. 1000 വര്‍ഷത്തിലേറെ പ്രായമുള്ള ഒരു നായയാണു പോലും അയാളോട് കൊലപാതകങ്ങള്‍ക്കായി കല്‍പ്പിക്കുന്നത്. ഒരു ഭ്രാന്തന്റെ ജല്‍പ്പനങ്ങളായി പോലീസ് അതിനെ തള്ളിക്കളഞ്ഞു. മാനസികാരോഗ്യ വിദഗ്ധരുടെ പരിശോധനയ്ക്ക് ശേഷം ബെര്‍കോവിച്ചിനെ വിചാരണയ്ക്കായി കോടതിയില്‍ എത്തിച്ചു. പരോളില്ലാതെ ആറ് ജീവപര്യന്തമാണ് ബെര്‍ക്കോവിച്ചിന് ശിക്ഷയായി ലഭിച്ചത്. അതായത് 150 വര്‍ഷങ്ങള്‍ നീണ്ട കഠിനതടവ്.

ബെര്‍ക്കോവിച്ചിന്റെ അറസ്റ്റും ശിക്ഷയും പോലീസിനെ സംബന്ധിച്ച് വലിയ ആശ്വാസവും നേട്ടവുമായിരുന്നു. എന്നാല്‍ ബെര്‍ക്കോവിച്ചിന് ഇത്രയും കൊലപാതകങ്ങള്‍ ഒറ്റയ്ക്ക് ചെയ്യാനാകില്ലെന്ന് ഇരകളുടെ കുടുംബാംഗങ്ങള്‍ അടക്കം ഒട്ടനവധിയാളുകള്‍ ആരോപണം ഉയര്‍ത്തി. അതില്‍ ഒരാളായിരുന്നു മോറി ടെറി എന്ന മാധ്യമപ്രവവര്‍ത്തകന്‍. മോറി ടെറിയെ അത്തരം ഒരു നിഗമനത്തിലേക്ക് നയിച്ചത് ബെര്‍ക്കോവിച്ചില്‍ ആരോപിക്കപ്പെട്ട കൊലപാതകങ്ങളില്‍ ചിലത് നടക്കുമ്പോള്‍ അയാളെ മറ്റു സ്ഥലങ്ങളില്‍ കണ്ട ദൃക്‌സാക്ഷികള്‍ ഉണ്ടായിരുന്നു എന്നതാണ്.

മറ്റൊന്ന് നഗരത്തിലെ ചില ആളനക്കമില്ലാത്ത ഇടങ്ങളില്‍ സാത്താന്‍ സേവയുമായി ബന്ധപ്പെട്ട ചുമര്‍ചിത്രങ്ങളും മൃഗങ്ങളുടെ ശവശരീരങ്ങളും കണ്ടെത്തിയതാണ്. യൂറോപ്പില്‍നിന്നുള്ള സാത്താന്‍ സേവ സംഘങ്ങള്‍ അമേരിക്കയിലും വേരുറപ്പിച്ചിട്ടുണ്ടെന്നതായിരുന്നു മോറി ടെറിയുടെ നിഗമനം. സണ്‍ ഓഫ് സാം കൊലപാതകവുമായി ബന്ധപ്പെട്ട് താന്‍ സംശയിച്ച രണ്ട് സഹോദരന്‍മാര്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടതോടെ മോറി ടെറി തന്റെ അന്വേഷണം ശക്തമാക്കുകയാണ്.

The Sons of Sam A Descent into Darkness Crime Documentary Netflix Maury Terry
മോറി ടെറി

മോറി ടെറിയുടെ ഈ അന്വേഷണ കഥയാണ് സണ്‍സ് ഓഫ് സാം എന്ന ഡോക്യുമെന്ററി സീരീസില്‍ അവതരിപ്പിച്ചിരിക്കുന്നത്. ജോഷ്വ സീമന്‍ സംവിധാനം ചെയ്ത ഈ ഡോക്യുമന്റെറി ഒരു മാധ്യമപ്രവര്‍ത്തകന്റെ ഭ്രാന്തമായ അന്വേഷണവും അലച്ചിലും പ്രേക്ഷകര്‍ക്ക് കാണിച്ചു തരുന്നു. 16 വര്‍ഷത്തിലേറെയാണ് അദ്ദേഹം ഈ കേസില്‍ മുഴുകി ജീവിച്ചത്. തന്റെ വ്യക്തിജീവിതത്തെയും സമൂഹ്യജീവിതത്തെയും പ്രതികൂലമായി ബാധിച്ചിട്ടും മോറി ടെറി പരാജയം സമ്മതിക്കാന്‍ തയ്യാറായില്ല. അദ്ദേഹം മരിക്കുന്നത് വരെ. നാല് എപ്പിസോഡുകളുള്ള ഈ ഡോക്യുമെന്ററി സീരീസ് നെറ്റ്ഫ്‌ലിക്‌സില്‍ ആണ് റിലീസ് ചെയ്തിരിക്കുന്നത്.

Content Highlights: The Sons of Sam A Descent into Darkness, Crime Documentary, Netflix, Maury Terry, satanic cult, David berkowitz

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


supreme court

1 min

ഗുജറാത്ത് കലാപം: എ.സി. മുറിയിലിരിക്കുന്നവര്‍ക്ക് യാഥാര്‍ഥ്യമറിയില്ല - സുപ്രീംകോടതി

Jun 25, 2022


pinarayi karnival

1 min

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പുതിയ കാര്‍ വാങ്ങുന്നു; കിയ കാര്‍ണിവല്‍, വില 33.31 ലക്ഷം

Jun 25, 2022

Most Commented