The Irregulars web series
നെറ്റ്ഫ്ളിക്സിന്റെ ഏറ്റവും പുതിയ വെബ് സീരീസുകളിലൊന്നായ ദ ഇറെഗുലേഴ്സ് ശ്രദ്ധനേടുന്നു. ആര്‍തര്‍ കോനാന് ഡോയലിന്റെ ഷെര്‍ലക് ഹോംസ് കഥകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സീരീസ് ഒരുക്കിയിരിക്കുന്നത്. ഷെര്‍ലക് ഹോംസും ഡോക്ടര്‍ വാട്സണും ഒരു കൂട്ടം യുവാക്കളുമാണ് കേന്ദ്രകഥാപാത്രങ്ങള്‍.
ലണ്ടനിലെ തെരുവുകളില്‍ നിന്ന് കൊച്ചു കുട്ടികളെ ദുരൂഹ സാഹചര്യത്തില്‍ കാണാതാകുന്നു. വിക്ടോറിയന്‍ ലണ്ടനിലെ തെരുവില്‍ താമസിക്കുന്ന ഒരു കൂട്ടം യുവാക്കളെ അന്വേഷണത്തിന്റെ ഭാഗമായി ഡോക്ടര്‍ വാട്സണ് ജോലിക്കെടുക്കുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് സീരീസിന്റെ പ്രമേയം. കുട്ടികളുടെ തിരോധാനത്തില്‍ അതീന്ദ്രിയ ശക്തികള്‍ക്ക് എന്തെങ്കിലും പങ്കുണ്ടോ? ആരാണ് ഇതിനെല്ലാം പിറകില്‍ തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങൾ വെബ് സീരീസിലുണ്ട്.
ഹെൻറി ലോയ്ഡ് ഹ്യൂസാണ് ഷെര്‍ലക് ഹോംസിനെ അവതരിപ്പിക്കുന്നത്. റോയ്സ് പിറ്റേഴ്സണ് വാട്സണായി എത്തുന്നു. ക്ലാര്‍ക്ക് പീറ്റേഴ്സ്, തടേയ ഗ്രഹാം, ഡാര്‍സി ഷോ, ജോജോ മക്കാറി, മക്കല്‍ ഡേവിഡ്, ഹാരിസണ്‍ ഓസ്റ്റര്‍ ഫീല്‍ഡ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
മാര്‍ച്ച് 26 നാണ് സീരീസ് സംപ്രേഷണം തുടങ്ങിയത്. ടോം ബിഡ്വെല്ലിന്റെ ആശയത്തില്‍ ഡ്രാമ റിപ്പബ്ലിക്കാണ് നിര്‍മാണം.
Content Highlights: The Irregulars web series on Netflix, Dr Watson, Sherlock Holmes, crime drama series
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..