വന്നുപോയ പ്രളയത്തെ ഓർമിപ്പിക്കും, പലവിധ വായനയെ കോർത്ത് ഇരയെ കാത്തിരിക്കുന്ന 'ദ ഹുക്ക്' | Review


സുഭാഷ് ഒട്ടുമ്പുറം

ചിത്രത്തിൻ്റെ പേര് തന്നെ ഇരട്ടവായനക്കുള്ള സൂചന തരുന്നുണ്ട്. കൊളുത്ത് വെറും കൊളുത്തല്ല. അതിൽ അദൃശ്യനായ ഇരയുടെ പിടച്ചിൽ കാണാം; സൂക്ഷിച്ച് നോക്കിയാൽ. ഇവിടെ ഇരയും വേട്ടക്കാരനും മനുഷ്യനാണ്.

'ദ ഹുക്കി'ൽ നിന്നൊരു രം​ഗം | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്

ഒരു പുസ്തകം വായിക്കുമ്പോൾ നാമറിയാതെ ഉള്ളിൽ ചില ദൃശ്യങ്ങൾ ചലിച്ച് തുടങ്ങുന്നു. ആ ചലനചിത്രത്തിൻ്റെ സംവിധായകനും ചായാഗ്രഹകനും ചിത്രസംയോജകനുമെല്ലാം വായനക്കാരനാണ്. അനുപമമായിരിക്കും ആ ദൃശ്യാവിഷ്കാരം. സംശയമില്ല. അതേ പുസ്തകം മറ്റൊരാൾ വായിക്കുമ്പോൾ അയാളുടെ ഉള്ളിൽ രൂപപ്പെടുന്ന ദൃശ്യങ്ങൾ വ്യത്യസ്തമാവും. പുസ്തകം അങ്ങനെയാണ്. ഒരേ കഥ. ഒട്ടനവധി ദൃശ്യങ്ങൾ. സിനിമ പക്ഷേ, കാണുന്ന പ്രേക്ഷകനെല്ലാം ഒരൊറ്റ ദൃശ്യം മാത്രമാണ് സമ്മാനിക്കുന്നത്. അത് സിനിമയുടെ പരിമിതിയാണ്. എന്നിട്ടും ഏറ്റവും ജനപ്രീതിയുള്ള കലാരൂപമായി സിനിമ മുൻപന്തിയിൽ തന്നെയുണ്ട്.

പ്രതിഭയുള്ള സംവിധായകർക്ക് സിനിമയുടെ മേൽപ്പറഞ്ഞ പരിമിതി അവരുടെ സർഗ്ഗാത്മകത കൊണ്ട് മറികടക്കാനായിട്ടുണ്ട്. ക്യാമറ കൊണ്ട് അവരെഴുതിയത് പല പല വ്യാഖ്യാനങ്ങൾക്ക് വഴിയൊരുക്കി ക്ലാസിക്കുകളായി നിലനിൽക്കുന്നു. ബർഗ്ഗ്മാൻ്റെ സെവൻത് സീൽ അത്തരത്തിലൊരു സിനിമയാണ്. മുറിഞ്ഞു വീണ മരത്തിൻ്റെ കുറ്റിയിൽ ചാടിയിരിക്കുന്ന അണ്ണാൻ, അവസാനത്തെ നൃത്തം അങ്ങനെയങ്ങനെ തിയേറ്ററിൽ അവസാനിക്കാത്ത ദൃശ്യങ്ങൾ. അത്തരത്തിലൊരു കുഞ്ഞു സിനിമയാണ് ചിത്രകാരനായ ബാലു സംവിധാനം ചെയ്ത The Hook. കാണുന്ന ഓരോ പ്രേക്ഷകനും ഓരോ രീതിയിൽ വായിക്കാവുന്ന സിനിമ.ചിത്രത്തിൻ്റെ പേര് തന്നെ ഇരട്ടവായനക്കുള്ള സൂചന തരുന്നുണ്ട്. കൊളുത്ത് വെറും കൊളുത്തല്ല. അതിൽ അദൃശ്യനായ ഇരയുടെ പിടച്ചിൽ കാണാം; സൂക്ഷിച്ച് നോക്കിയാൽ. ഇവിടെ ഇരയും വേട്ടക്കാരനും മനുഷ്യനാണ്. അവനതറിയുന്നില്ല എന്നല്ല. അറിഞ്ഞതായി നടിക്കുന്നില്ല എന്നതാണ് സത്യം.. ഒരു ചൂണ്ടയും മീനിനേയും കൊണ്ട് നമ്മളെ മുക്കിക്കളയാൻ ശേഷിയുള്ള ജലത്തിൻ്റെ സാന്നിദ്ധ്യത്തെ ഹുക്ക് കാണിക്കുന്നുണ്ടോ? എൻ്റെ വായനയിൽ അങ്ങനെയാണ് തോന്നുന്നത്.

ജലമില്ലാതിരുന്നിട്ടും ജലത്തിലെന്ന പോലെ അനായാസമായി നീന്തുന്ന മീൻ, അന്തരീക്ഷത്തിലൂടെ നീന്തിത്തുടിക്കുന്ന മീനുകൾ, മീനുകൾ, മീനുകൾ.... നിസ്സഹായനായ മനുഷ്യൻ. പശ്ചാത്തലത്തിലെ ജലത്തിൻ്റെ പിരിമുറുക്കം. അങ്ങനെ ഇന്നാള് വന്നു പോയ പ്രളയത്തെ ഓർമ്മപ്പെടുത്തുന്ന പോലെ തോന്നിച്ചു ഈ സിനിമ. നമുക്ക് ചുറ്റും ജലമാണെന്നും അത് വന്ന് മൂടാൻ തുടങ്ങിയാൽ ഒരു കളിയും നടക്കില്ലെന്ന് നമുക്കറിയാം. പക്ഷേ, നമ്മൾ നടിക്കുന്നു; നടിച്ചു കൊണ്ടിരിക്കുന്നു; നമ്മൾ ഇരയല്ല; വേട്ടക്കാരനാണെന്ന്. ശരിക്കും ആര് ആരെയാണ് വേട്ടയാടുന്നതെന്ന് പറയാനുള്ള ശ്രമമാണ് The Hook. പലവിധ വായനയെ കോർത്ത് ഇരയെ കാത്തിരിക്കുന്ന ബാലു നീട്ടിയിട്ട കൊളുത്ത്. ബാലുവിന് അഭിവാദ്യങ്ങൾ.

Content Highlights: the hook, capsule movie review


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Kochupreman

1 min

നടൻ കൊച്ചുപ്രേമൻ അന്തരിച്ചു

Dec 3, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022

Most Commented