-
വിവാഹം ചെയ്യാമെന്നുറപ്പു നല്‍കി പിന്നീട് വാക്ക് പാലിക്കാത്തതിന് ബിഗ് ബോസ് മത്സരാര്‍ഥിക്കെതിരെ നടി സനം ഷെട്ടി പോലീസില്‍ പരാതി നല്‍കിയിരുന്നു. ബിഗ് ബോസ് തമിഴ് മൂന്നാം സീസണിലെ മത്സരാര്‍ഥിയായിരുന്ന തര്‍ഷനെതിരെയാണ് നടി കേസ് ഫയല്‍ ചെയ്തത്. സംഭവം വലിയ ചര്‍ച്ചയായതോടെ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് തര്‍ഷന്‍.
''ഞാനും സനവുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞുവെന്നത് ശരിയാണ്. എന്നാല്‍ എന്റെ മാതാപിതാക്കളുടെ അറിവോട് കൂടെ ആയിരുന്നില്ല. അവരുടെ മാതാപിതാക്കള്‍ മാത്രമായിരുന്നു സാക്ഷികള്‍. എന്റെ സഹോദരിയുടെ വിവാഹത്തെ ബാധിക്കുമെന്ന് കരുതിയാണ് ഞാന്‍ വിവരം മറിച്ചു വച്ചത്.
ബിഗ് ബോസ് മത്സരത്തിന് ശേഷം അതില്‍ പങ്കെടുത്ത സ്ത്രീകളായ മത്സരാര്‍ഥികളോട് സംസാരിക്കാന്‍ പോലും സനം സമ്മതിക്കുന്നില്ല. എനിക്കവര്‍ സ്വാതന്ത്ര്യം നല്‍കുന്നില്ല. എന്നെ സിനിമകളില്‍ കാസ്റ്റ് ചെയ്യരുതെന്നും ഞാന്‍ ചതിയനാണെന്നും അവര്‍ പറഞ്ഞു പരത്തി. സഹോദരിയുടെ വിവാഹത്തിന് ശേഷം ഞങ്ങളുടെ വിവാഹം നടത്തി തരാമെന്ന് മാതാപിതാക്കള്‍ ഒടുവില്‍ സമ്മതിച്ചു. എന്നാല്‍ വാസ്തവ വിരുദ്ധമായാണ് സനം കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. വിവാഹം കഴിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും എന്റെ കരിയര്‍ ഇല്ലാതാക്കുമെന്നും പറഞ്ഞ് അവര്‍ മാനസികമായി പീഡിപ്പിച്ചു. അതിന് ശേഷമാണ് ഞാന്‍ എല്ലാം അവസാനിപ്പിക്കുന്നത്. യാതൊരു കാരണവശാലും ഞാന്‍ അവരെ വിവാഹം കഴിക്കുയില്ല''- തര്‍ഷന്‍ പറഞ്ഞു.
2019 ജൂണില്‍ ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. ജൂലൈയില്‍ വിവാഹം നടത്താമെന്ന് തര്‍ഷന്‍ സമ്മതിച്ചിരുന്നു. എന്നാല്‍ തര്‍ഷന്‍ വിസ്സമ്മതിക്കുകയാണ്- എന്നാണ് പരാതി നല്‍കിയ ശേഷം സനം ഷെട്ടി പറഞ്ഞത്.
ചിമ്പുവും ഹന്‍സികയും ഒന്നിക്കുന്ന മഹായിലാണ് സനം ഇനി അഭിനയിക്കുക. മലയാള ചിത്രം സിനിമാ കമ്പനിയിലും അവര്‍ വേഷമിട്ടിട്ടുണ്ട്.
Content Highlights: Tharshan on actor Sanam Shetty case, won't marry her, Big Boss 3
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..