മലബാറിന്റെ മൊഞ്ചുള്ള 'സുലൈഖാ മൻസിൽ' ഓ ടി ടി യിലേക്ക് 


1 min read
Read later
Print
Share

സെഞ്ച്വറി ഫിലിംസ് കേരളത്തിലെ തിയേറ്ററുകളിൽ എത്തിച്ച സുലൈഖാ മൻസിലിന്റെ നിർമ്മാണം ചെമ്പൻ വിനോദിന്റെ ചെമ്പോസ്‌കി മോഷൻ പിക്ചേഴ്സാണ്.

'സുലൈഖ മൻസിൽ' സിനിമയുടെ പോസ്റ്റർ | ഫോട്ടോ: സ്പെഷൽ അറേഞ്ച്മെന്റ്

പെരുന്നാൾ പടമായി തിയേറ്ററുകളിൽ റിലീസ് ചെയ്ത സുലൈഖാ മൻസിൽ ഓ ടി ടി യിലേക്ക് എത്തുകയാണ്. മലബാർ മേഖകളിൽ മികച്ച അഭിപ്രായം നേടിയ ചിത്രം കേരളത്തിൽ നിന്നും വിദേശത്തു നിന്നും മികച്ച കളക്ഷൻ ആണ് സ്വന്തമാക്കിയത്. സുലൈഖ മൻസിലിലെ സൂപ്പർ ഹിറ്റ് പാട്ടുകൾ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.

ജിൽ ജിൽ ജിൽ എന്ന ഗാനത്തിന് ഇരുപത്തി രണ്ടു മില്യൺ വ്യൂസും ഹാലാകെ മാറുന്നെ എന്ന ഗാനം പതിനാലു മില്യൺ വ്യൂസും എത്ര നാൾ എന്ന് തുടങ്ങിയ ഗാനം ഏഴ് മില്യണിലേറെയും കാഴ്ച്ചക്കാരെ സ്വന്തമാക്കിയിരുന്നു. അഷ്‌റഫ് ഹംസ സംവിധാനം ചെയ്ത ചിത്രത്തിൽ ലുക്ക്മാന്‍ അവറാന്‍, അനാര്‍ക്കലി മരയ്ക്കാര്‍, ചെമ്പന്‍ വിനോദ് എന്നിവരായിരുന്നു പ്രധാന വേഷങ്ങളിൽ. ചിത്രം മെയ് 30 മുതൽ ഹോട്ട്സ്റ്റാറില്‍ സ്ട്രീം ചെയ്യും.

സെഞ്ച്വറി ഫിലിംസ് കേരളത്തിലെ തിയേറ്ററുകളിൽ എത്തിച്ച സുലൈഖാ മൻസിലിന്റെ നിർമ്മാണം ചെമ്പൻ വിനോദിന്റെ ചെമ്പോസ്‌കി മോഷൻ പിക്ചേഴ്സാണ്. ഗണപതി, ശബരീഷ് വർമ്മ, മാമുക്കോയ, ജോളി ചിറയത്ത്, അമൽഡ ലിസ്, ദീപ തോമസ്, അദ്രി ജോ, അർച്ചന പദ്മിനി, നിർമ്മൽ പാലാഴി തുടങ്ങിയവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചെമ്പോസ്‌കി മോഷൻ പിക്‌ചേഴ്‌സിന്റെ ബാന്നറിൽ ചെമ്പൻ വിനോദ് ജോസ്, സുബീഷ് കണ്ണഞ്ചേരി, സമീർ കാരാട്ട് എന്നിവരാണ് നിർമ്മാതാക്കൾ.

ഡി.ഓ.പി : കണ്ണൻ പട്ടേരി, എഡിറ്റർ : നൗഫൽ അബ്ദുള്ള, സംഗീത സംവിധാനം: വിഷ്ണു വിജയ്, പ്രൊഡക്ഷൻ ഡിസൈൻ : അനീസ് നാടോടി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടേഴ്സ് : ശബരീഷ് വർമ്മ, ജിനു തോമ, വസ്ത്രാലങ്കാരം: ഗഫൂർ മുഹമ്മദ്, മേക്ക്അപ്പ് : ആർ.ജി. വയനാടൻ, കൊറിയോഗ്രാഫി: ജിഷ്ണു, സൗണ്ട് ഡിസൈൻ : അരുൺ വർമ്മ, സൗണ്ട് മിക്സിങ്: ഡാൻ ജോസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ശ്രീജിത്ത് ബാലൻ, പ്രൊഡക്ഷൻ കൺട്രോളർ: ഡേവിസൺ സി ജെ, അസ്സോസിയേറ്റ് ഡയറക്ടേഴ്സ്: ഷിന്റോ വടക്കേക്കര, സഹീർ റംല, കളറിസ്റ്റ് : ലിജു പ്രഭാകർ, ഡിസൈൻ: സ്പെൽബൗണ്ട് സ്റ്റുഡിയോസ്, പി ആർ ഓ: പ്രതീഷ് ശേഖർ.

Content Highlights: sulaikha manzil ready to its ott release, sulaikha manzil ott release date

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

Most Commented