ലഹരിയെ മറികടക്കാന്‍ സര്‍ക്കാര്‍ ഹ്രസ്വ ചിത്രം ''ഹര്‍ഡില്‍സ്'' പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നു


ലഹരിക്കെതിരേ പോരാടാനും അതിജീവിക്കാനും ഉള്ള സന്ദേശം കുട്ടികൾക്ക് നല്‍കുകയാണ് കേരള നിയമസഭാ സെക്രട്ടേറിയറ്റ് തയ്യാറാക്കിയ ഹ്രസ്വ ചിത്രം ''ഹര്‍ഡില്‍സ്''.

.

ലഹരിയുടെ വലയില്‍ വീഴുന്ന കുട്ടികളുടെ എണ്ണം നാള്‍ക്കുനാള്‍ കൂടി വരികയാണ്. അറിഞ്ഞോ അറിയാതെയോ ഈ ചതിക്കുഴിയില്‍ വീഴുന്ന കുട്ടികള്‍ക്ക് സാധാരണ ജീവിതത്തിലേക്കുള്ള തിരിച്ചുപോക്ക് കഠിനമാണ്. ലഹരി വിരുദ്ധ കാമ്പയിനിന്റെ ഭാഗമായി കേരള നിയമസഭാ സെക്രട്ടേറിയറ്റ് തയ്യാറാക്കിയ ലഘുചിത്രമാണ് 'ഹര്‍ഡില്‍സ്'.

ലഹരി പങ്കിടാന്‍ പ്രേരിപ്പിക്കുന്ന ആളുകളെയും ഇടങ്ങളെയും അതിജീവിച്ച് കുട്ടികള്‍ ഒരു ഹര്‍ഡില്‍സ് മത്സരത്തിന് എത്തുന്നതാണ് പ്രമേയം. ട്രാക്കിലെ ഹര്‍ഡില്‍സ് ചാടി മറികടന്നു ലക്ഷ്യത്തിലേക്കു കുതിക്കുന്നത് പോലെ ജീവിതത്തിലും ലഹരി എന്ന പ്രതിബന്ധം മറികടന്നു മുന്നേറണം എന്ന സന്ദേശമാണ് കുട്ടികള്‍ക്ക് ഈ ചിത്രം നല്‍കുന്നത്.



വെള്ളായണി ശ്രീ. അയ്യങ്കാളി മെമ്മോറിയല്‍ മോഡല്‍ റെസിഡെന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് സ്‌കൂളിലെ കുട്ടികളായ രാധിക, മേഘന, അജയ്, വിഷ്ണു, കാര്‍ഗില്‍ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. സബാ ആണ് ചിത്രത്തിന്റെ സംവിധാനം. തിരക്കഥ ഡി.സന്തോഷ് കുമാര്‍. ശ്രീരാഗ് രാധാകൃഷ്ണനാണ് സംഗീതം.

Content Highlights: short film started by kerala legislative Assembly to prevent kids from drugs

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented