https:||www.instagram.com|shafna.nizam|
മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ഷഫ്നയും സജിനും. തങ്ങളുടെ എട്ടാം വിവാഹ വാർഷിക ദിനത്തിൽ ഷഫ്ന പങ്കുവച്ച ഹൃദയസ്പർശിയായ കുറിപ്പാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
"നമുക്ക് വിവാഹവാർഷികാശംസകൾ...കഴിഞ്ഞ രാത്രി സംസാരിച്ചത് പോലെ നമ്മുടെ വിവാഹം കഴിഞ്ഞ് ഒരു മാസത്തിലേറെ ആയതേ ഉള്ളൂ എന്നാണ് എനിക്ക് അനുഭവപ്പെടുന്നത്. അത് നിന്നിൽ നിന്നും കേൾക്കുന്നതാണ് എനിക്കേറെ സന്തോഷം നൽകുന്ന കാര്യം. എന്നോടൊപ്പമുള്ള ജീവിതം നിന്നെ ബോറഡിപ്പിക്കുന്നില്ല എന്നത് എന്നെ സന്തോഷിപ്പിക്കുന്നു. അതാണ് നമ്മുടെ ജീവിതം ഇനിയുമേറെ മികച്ചതാക്കാൻ എന്നെ ആവേശം കൊള്ളിക്കുന്ന കാര്യവും. എന്നും ഞാൻ പറയുന്നത് പോലെ ഇനിയും ഞാൻ പറഞ്ഞു കൊണ്ടേ ഇരിക്കും എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമാണ് നീ...നീ ഇല്ലെങ്കിൽ എന്റെ ജീവിതം എങ്ങനെയായിരിക്കുമെന്ന് എനിക്ക് ഊഹിക്കാൻ പോലും കഴിയില്ല..അതാണ് എന്റെ പേടിസ്വപ്നവും.
നിന്നെ എന്റെ അടുത്തേക്ക് അയച്ച അള്ളാഹുവിന്റെ സ്നേഹവും അനുഗ്രഹവും ഞാനറിയുന്നു. ഞാൻ നിന്നെ സ്നേഹിക്കുന്നു ഇക്കാ. നമുക്ക് ഒരുമിച്ച് നമ്മുടെ ജീവിതം കൂടുതൽ സാഹസികവും മനോഹരവുമാക്കാം.. കൈകൾ കോർത്തും മുറുകെ കെട്ടിപ്പിടിച്ചും പരിധിയില്ലാതെ ചുംബിച്ചും പരസ്പരം താങ്ങായും എന്നും കൂടെയിരുന്നും നമുക്ക് ഓരോ നിമിഷവും മുന്നോട്ട് പോകാം... വിവാഹ വാർഷികാശംസകൾ.." സജിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് ഷഫ്ന കുറിച്ചു.
ബാലതാരമായയാണ് ഷഫ്ന സിനിമയിലെത്തുന്നത്. താരം നായികയായി അഭിനയിച്ച പ്ലസ് ടു എന്ന ചിത്രത്തിൽ സജിനും അഭിനയിച്ചിരുന്നു. ഈ സൗഹൃദം പ്രണയമായി മാറുകയും പിന്നീട് 2013ൽ ഇരുവരും വിവാഹിതരാവുകയും ചെയ്തു.
Content Highlights : Shafna Sajin Instagram Post Anniversary Wishes
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..