മൃദുല വിജയും യുവ കൃഷ്ണയും Photo | facebook.com|groups|2345649692224660
ടെലിവിഷൻ പരമ്പരകളിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടി മൃദുല വിജയ് വിവാഹിതയാകുന്നു. പരമ്പരകളിലൂടെ തന്നെ ശ്രദ്ധ നേടിയ നടന്‍ യുവകൃഷ്ണയാണ് വരന്‍. വിവാഹനിശ്ചയം ഡിസംബര്‍ 23 ബുധനാഴ്ച തിരുവനന്തപുരത്ത് നടക്കും.
തിരുവനന്തപുരം സ്വദേശിയാണ് മൃദുല വിജയ്. വിജയകുമാറും റാണിയുമാണ് അച്ഛനമ്മമാര്‍. സഹോദരി പാര്‍വ്വതിയും പരമ്പരകളില്‍ വേഷമിട്ടിരുന്നുവെങ്കിലും വിവാഹശേഷം അഭിനയരംഗത്ത് നിന്ന് വിട്ടുനില്‍ക്കുകയാണ്. സംഗീത-നൃത്ത അധ്യാപികയായ കൃഷ്ണവേണിയാണ് യുവയുടെ അമ്മ. നന്ദിനിയും നന്ദിതയുമാണ് സഹോദരിമാർ
സീരിയല്‍ താരങ്ങളാണെങ്കിലും ഇരുവരുടെയും പ്രണയവിവാഹമല്ല. മൃദുലയുടെയും യുവയുടെയും ഒരു പൊതുസുഹൃത്ത് വഴി വന്ന ആലോചന രണ്ട് കുടുംബക്കാരും ആലോചിച്ച് ഉറപ്പിക്കുകയായിരുന്നു. അഭിനയമല്ലാതെ മാജിക്കും മെന്റലിസവുമാണ് യുവയുടെ ഇഷ്ടമേഖലകള്‍. മൃദുലയ്ക്ക് നൃത്തവും. 2021ല്‍ നടത്താന്‍ നിശ്ചയിച്ച വിവാഹത്തിന്റെ തീയതി ഉറപ്പിച്ചിട്ടില്ല.
content highlights : serial actors mridula vijay and yuvakrishna wedding celebrity wedding
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..