-
സീരിയലിലെ ചില രംഗങ്ങളില്‍ അഭിനയിച്ചത് നന്നായില്ല എന്ന പേരില്‍ മോശം വാക്കുകള്‍ ഉപയോഗിച്ച് സംസാരിച്ചതിന് സംവിധായകനെതിരെ പരാതി നല്കി തമിഴ് സീരിയലിലെ താരങ്ങള്‍. തമിഴ് ടി വി പ്രേക്ഷകരുടെ ഇടയില്‍ വലിയ ജനകീയതയുള്ള സെമ്പരുത്തി എന്ന ഹിറ്റ് സീരിയലിന്റെ സംവിധായകന് നീരവ് പാണ്ഡ്യനെതിരെയാണ് നടിമാര്‍ ചെന്നൈയിലെ പോലീസ് സ്റ്റേഷനില്‍ ചെന്ന് പരാതി നല്‍കിയത്. നടി പ്രിയാ രാമന് അഭിനയിക്കുന്ന സീരിയലാണ് സെമ്പരുത്തി.
സീരിയലിലെ പ്രധാന ചില രംഗങ്ങളില്‍ വേണ്ടവിധം നന്നായി അഭിനയിച്ചില്ല എന്നു പറഞ്ഞു സംവിധായകന് മോശം പദപ്രയോഗങ്ങള്‍ പ്രയോഗിച്ചു എന്നായിരുന്നു പരാതി. തുടര്‍ന്ന് പോലീസ് സംവിധായകനെ വിളിച്ചുവരുത്തി അന്വേഷിച്ചിരുന്നു. നീരവ് പാണ്ഡ്യ വിഷയത്തില്‍ നടിമാരോടു മാപ്പു പറയുകയും ഷൂട്ടിങ്ങ് തുടരുകയും ചെയ്തുവെന്നാണ് റിപ്പേര്‍ട്ടുകള്‍. 2017ല്‍ സംപ്രേഷണം ആരംഭിച്ച സീരിയലാണ് സെമ്പരുത്തി. കാര്‍ത്തിക് രാജ്, ഷബാന ഷാജഹാന് എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍.
Content Highlights : priya raman's serial actresses filed complaint against director for foul language
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..