ഹ്രസ്വചിത്രത്തിൽ നിന്നും
നടന്‍ ജോജു ജോര്‍ജിന്റെ മകന്‍ ഇവാന്‍ ജോര്‍ജ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹ്രസ്വചിത്രം 'പരിപ്പ്' യുട്യൂബില്‍ പുറത്തിറങ്ങി. അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയായി മരണമടഞ്ഞ മധുവിന്റെ ജീവിതപരിസരം പ്രമേയമാകുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും സിജു എസ് ബാവയാണ് നിര്‍വഹിച്ചത്.
അപ്പു പാത്തു പാപ്പു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോജു ജോര്‍ജ് തന്നെയാണ് ചിത്രം നിര്‍മ്മിച്ചത്. പൂര്‍ണമായും ഐഫോണില്‍ ചിത്രീകരിച്ച ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ ബിലു ടോം മാത്യുവാണ്. സാമൂഹിക രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന ഈ ഹ്രസ്വചിത്രം ഒ.എന്‍.വിയുടെ കവിതയുടെ ദൃശ്യാവിഷ്‌കാരം കൂടിയാണ്. കവിതയുടെ ആലാപനത്തിലൂടെ ജോജുവിന്റെ മകള്‍ സാറ റോസ് ജോസഫും സിനിമയുടെ പിന്നണിയില്‍ ഉണ്ട്.
സംഗീത സംവിധാനം സജു ശ്രീനിവാസും എഡിറ്റിംഗ് വിനീത് പല്ലക്കാട്ടും കലാ സംവിധാനം ജയകൃഷ്ണനും നിര്‍വ്വഹിച്ചു. ശബ്ദമിശ്രണം: അരുണ്‍ വര്‍ക്കി.
Content Highlights: Parippu Short Film, Siju S Bava, Joju George, Raju, Ivan George, Joseph


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..