പാച്ചുവും അത്ഭുതവിളക്കും ഓ.ടി.ടിയിലേക്ക്, ഈ മാസം ആമസോൺ പ്രൈമിലെത്തും


2 min read
Read later
Print
Share

ചെറിയൊരു ഇടവേളക്കുശേഷം ഫഹദ് ഫീൽഗുഡ് എന്റർടെയിനറുമായെത്തിയ ചിത്രമായിരുന്നു ഇത്.

പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ

ഹദ് ഫാസിൽ നായകനായ ഏറ്റവും പുതിയ ചിത്രം പാച്ചുവും അത്ഭുതവിളക്കും ഓ.ടി.ടിയിലേക്ക്. തിയേറ്ററുകളിൽ മികച്ച പ്രേക്ഷകാഭിപ്രായം സ്വന്തമാക്കിയ ചിത്രം ഈ മാസം 26-ന് ആമസോൺ പ്രൈമിൽ സ്ട്രീമിങ് ആരംഭിക്കും. സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യൻ കഥയും തിരക്കഥയും എഴുതി സംവിധാനവും എഡിറ്റിങ്ങും നിർവ്വഹിച്ച ചിത്രമാണ് പാച്ചുവും അദ്ഭുതവിളക്കും.

മുംബൈയിൽ ജനിച്ചുവളർന്ന ഒരു മലയാളി യുവാവിന്റെ കേരളത്തിലേക്കുള്ള യാത്രയിൽ നടക്കുന്ന സംഭവങ്ങളെ രസകരമായി അവതരിപ്പിക്കുന്ന ചിത്രമാണ് പാച്ചുവും അത്ഭുത വിളക്കും. ചെറിയൊരു ഇടവേളക്കുശേഷം ഫഹദ് ഫീൽഗുഡ് എന്റർടെയിനറുമായെത്തിയ ചിത്രമായിരുന്നു ഇത്. കുസൃതിയൊളിപ്പിച്ച കണ്ണുകളും രസകരമായ ശരീരഭാഷയും ചിരിപ്പിക്കുന്ന സംഭാഷണങ്ങളുമൊക്കെയായി ഫഹദ് പ്രേക്ഷകരെ കയ്യടിപ്പിച്ചു.

വിജി വെങ്കടേഷ്, അഞ്ജന ജയപ്രകാശ്, ധ്വനി രാജേഷ്, മുകേഷ്, ഇന്നസെന്റ്, വിനീത്, ഇന്ദ്രൻസ്, നന്ദു, അൽത്താഫ് സലിം, മോഹൻ ആകാഷെ, ഛായാ കദം, പീയൂഷ് കുമാർ, അഭിറാം രാധാകൃഷ്ണൻ, അവ്യുക്ത് മേനോൻ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അഭിനയിച്ചിട്ടുള്ളത്. മലയാളത്തിലെ സീനിയർ താരങ്ങളായ ഇന്നസെന്റ്, മുകേഷ്, ഇന്ദ്രൻസ്, നന്ദു എന്നിവരും താരനിരയിലുണ്ടായിരുന്നു. ഇന്നസെന്റ് അഭിനയിച്ച് പുറത്തിറങ്ങിയ അവസാന മലയാളചിത്രമാണ് പാച്ചുവും അത്ഭുതവിളക്കും.

സത്യൻ അന്തിക്കാടിന്റെ സിനിമകളുടെ സംവിധാന വിഭാഗത്തിൽ അഖിൽ സത്യൻ മുമ്പ് സഹകരിച്ചിട്ടുണ്ട്. ഞാൻ പ്രകാശൻ, ജോമോന്റെ സുവിശേഷങ്ങൾ എന്നീ സിനിമകളുടെ അസോസിയേറ്റ് ആയി പ്രവർത്തിച്ചിട്ടുണ്ട്. 'ദാറ്റ്‌സ് മൈ ബോയ്' എന്ന ഡോക്യുമെന്ററി ഷോർട്ട് ഫിലിമും അഖിൽ സംവിധാനം ചെയ്തിട്ടുണ്ട്.

ഫുൾ മൂൺ സിനിമയുടെ ബാനറിൽ സേതു മണ്ണാർക്കാടാണ് പാച്ചുവും അത്ഭുതവിളക്കും നിർമിച്ചത്. കലാസംഗം റിലീസാണ് ചിത്രം തിയേറ്ററുകളിലെത്തിച്ചത്. ശരൺ വേലായുധൻ ഛായാഗ്രഹണവും ജസ്റ്റിൻ പ്രഭാകരൻ സംഗീതസംവിധാനം നിർവഹിക്കുകയും ചെയ്തു. പ്രൊഡക്ഷൻ ഡിസൈൻ: രാജീവൻ, വസ്ത്രാലങ്കാരം: ഉത്തര മേനോൻ, അസോസിയേറ്റ് ഡറക്ടർ: ആരോൺ മാത്യു, പ്രൊഡക്ഷൻ കൺട്രോളർ: ബിജു തോമസ്, ആർട്ട് ഡറക്ടർ: അജിത് കുറ്റിയാനി, സൗണ്ട് ഡിസൈനർ: അനിൽ രാധാകൃഷ്ണൻ, സ്റ്റണ്ട്: ശ്യാം കൗശൽ, സൗണ്ട് മിക്‌സ്: സിനോയ് ജോസഫ്, മേയ്ക്കപ്പ്: പാണ്ഡ്യൻ, സ്റ്റിൽസ്: മോമി, ഗാനരചന: മനു മഞ്ജിത്ത്, മാർക്കറ്റിങ്: സ്‌നേക്ക്പ്ലാന്റ്.

Content Highlights: pachuvum athbutha vilakkum movie to ott, fahadh faasil and akhil sathyan movie in amazon prime

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Shakeela

1 min

സെക്സ് എജ്യൂക്കേഷന്‍ പ്രൊമോയായി 'ഷക്കീലാസ് ഡ്രൈവിംഗ് സ്കൂൾ'

Sep 22, 2023


Mallan Mukk

ഫാന്റസിയും മിസ്റ്ററിയും സമാസമം, ശ്രദ്ധേയമായി മല്ലൻമുക്ക്

Dec 27, 2021


Most Commented